Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാല്‍നാട്ടു കര്‍മ്മം നടത്തി
10/11/2015
വൈക്കത്തഷ്ടമിയുടെ ഭാഗമായുള്ള വടക്കേനട വിളക്കുവെയ്പ്പ് പന്തലിന്റെ കാല്‍നാട്ടു കര്‍മം
കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ ഉദയനാപുരത്തപ്പനേയും കൂട്ടുമ്മേല്‍ ഭഗവതിയേയും ശ്രീനാരായണത്തപ്പനേയും വരവേല്ക്കുവാന്‍ അഞ്ചുനില പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം ഇണ്ടംതുരുത്തിയില്‍ ഹരിക്കുട്ടന്‍ തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. അന്നദാനത്തിന്റെ ടിക്കററ് ഉദ്ഘാടനം മടിയത്ര മോഹനവിലാസത്തില്‍ മനു നിര്‍വഹിച്ചു. 51 പറയുടെ അന്നദാനവും പന്തലിനും മററുമായി 5 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ശശിധരന്‍ പുന്നയ്ക്കന്‍ (പ്രസിഡന്റ്), സുധാകരന്‍ കാലാക്കല്‍ (സെക്രട്ടറി), ചന്ദ്രശേഖരന്‍ നായര്‍, മനോജ് (ജോ.സെക്രട്ടറി), കെ വി പവിത്രന്‍ (ഖജാന്‍ജി), രമേഷ്‌കുമാര്‍ (രക്ഷാധികാരി), കമ്മററി അംഗങ്ങളായ വാസു, പ്രസാദ്, ബിജു, ഹരികുമാര്‍, രാജന്‍, പ്രതാപന്‍, ഉണ്ണികൃഷ്ണന്‍ കാലാക്കല്‍, ശ്യാം, മനോജ്, ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങി ഒട്ടനവധി ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.