Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നില്‍ ധര്‍ണ
25/11/2016

വൈക്കം: സഹകരണ മേഖലയെ രക്ഷിക്കുക, നോട്ട് അസാധുവാക്കിയതിലൂടെ സാധാരണ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തുവാന്‍ സഹകരണവേദി യോഗം തീരുമാനിച്ചു. കോട്ടയം പി.പി ജോര്‍ജ്ജ് സ്മാരകമന്ദിരത്തില്‍ ചേര്‍ന്ന സഹകരണരംഗത്തെ ബോര്‍ഡ് അംഗങ്ങളുടെ കണ്‍വന്‍ഷന്‍ സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ആര്‍.സുശീലന്‍ ഉദ്ഘാടനം ചെയ്തു. യു.എന്‍ ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. ഡി.രഞ്ജിത്കുമാര്‍ പ്രസംഗിച്ചു.