Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
25/11/2016
വടയാറില്‍ പുതുതായി നിര്‍മിച്ച സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസായ വി.കെ ഗോപിനാഥന്‍ സ്മാരക മന്ദിരം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുളള സര്‍വകക്ഷി സംഘത്തിന് സന്ദര്‍ശനാനുമതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുതിയതായി നിര്‍മിച്ച സി.പി.എം വടയാര്‍ ലോക്കല്‍ കമ്മിററി ഓഫീസായ വി.കെ ഗോപിനാഥന്‍ സ്മാരക മന്ദിരവും വടയാര്‍ തങ്കപ്പന്‍ രക്തസാക്ഷി ദിനാചരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതുമൂലം കേരളത്തിലുണ്ടായികൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ടെങ്കിലും കാണാന്‍ കഴിയില്ലന്നാണ് അറിയിച്ചത്. ഇത് മലയാളികളെ അവഗണിക്കുന്നതിനു തുല്യമാണെന്നും കോടിയേരി പറഞ്ഞു. അഡ്വ. പി.കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.ജെ തോമസ്, അഡ്വ. പി.കെ ഹരികുമാര്‍, ഇ.എം കുഞ്ഞുമുഹമ്മദ്, കെ.ശെല്‍വരാജ്, ഡോ. സി.എം കുസുമന്‍, കെ.ബി സുരേന്ദ്രന്‍, കെ.കെ ഗണേശന്‍, കെ.പി പ്രശോഭനന്‍ എന്നിവര്‍ പ്രസംഗിച്ചു.