Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാപ്പകല്‍ സത്യാഗ്രഹം തുടങ്ങി.
25/11/2016
എല്‍.ഡി.എഫ് നേതൃത്വത്തില്‍ തലയാഴത്ത് പഞ്ചായത്തിലെ ഉല്ലലയില്‍ ആരംഭിച്ച സത്യഗ്രഹസമരം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഞ്ഞൂറിന്റേയും, ആയിരത്തിന്റേയും നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ മറവില്‍ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നേതൃത്വത്തില്‍ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ രാപ്പകല്‍ സത്യാഗ്രഹം തുടങ്ങി. തലയാഴത്ത് പഞ്ചായത്തില്‍ നടക്കുന്ന സമരം ഉല്ലലയില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. എം കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. വൈക്കം ഹെഡ്‌പോസ്‌ററ് ഓഫീസിനുമുന്നില്‍ ആരംഭിച്ച സമരം സി.പി.എം ഏരിയാ സെക്രട്ടറി കെ അരുണന്‍ ഉദ്ഘാടനം ചെയ്തു. എം.കെ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വെച്ചൂരില്‍ സി.പി.എം ഏരിയാ കമ്മിററി അംഗം കെ കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു. പി.എം സുന്ദരന്‍ അധ്യക്ഷത വഹിച്ചു.
ടി വി പുരത്ത് മുന്‍ എം. എല്‍.എ കെ.അജിത്ത് ഉദ്ഘാടനം ചെയ്തു. കെ.എ അജേഷ് അധ്യക്ഷത വഹിച്ചു. ഉദയനാപുരം പഞ്ചായത്തിലെ നാനാടത്ത് ആരംഭിച്ച സത്യഗ്രഹസമരം സി.പി.ഐ ജില്ലാ സെക്രട്ടറിയേററ് അംഗം പി. സുഗുതന്‍ ഉദ്ഘാടനം ചെയ്തു. കെ.വി ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു.
മറവന്‍തുരുത്ത് പഞ്ചായത്തിലെ ടോള്‍ ജംഗ്ഷനില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഇ.എം കുഞ്ഞുമുഹമ്മദ് സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്തു. എസ്.അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ചെമ്പ് പഞ്ചായത്തിലെ സമരം മുറിഞ്ഞപുഴയില്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ വിജയന്‍ അധ്യക്ഷത വഹിച്ചു.
തലയോലപ്പറമ്പില്‍ എന്‍സിപി സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. അനി ചെള്ളാങ്കന്‍ അധ്യക്ഷത വഹിച്ചു. വെള്ളൂരില്‍ നടക്കുന്ന സത്യഗ്രഹസമരം സി.പി.എം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ ശെല്‍വരാജ് ഉദ്ഘാടനം ചെയ്തു. കെ.സി സജി അധ്യക്ഷത വഹിച്ചു.
വിവിധ സമരകേന്ദ്രങ്ങളില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേററ് അംഗം അഡ്വ. പി.കെ ഹരികുമാര്‍, സി.കെ ആശ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ പി.ശകുന്തള, ലിജി സലഞ്ജ്‌രാജ്, സാബു പി.മണലൊടി, പി.വി ഹരിക്കുട്ടന്‍, കെ.ആര്‍ ചിത്രലേഖ, ലൈല ജമാല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കലാ മങ്ങാട്ട്, അഡ്വ. കെ.കെ രഞ്ജിത്ത്, കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍, കെ.എ രവീന്ദ്രന്‍, ബി.രാജേന്ദ്രന്‍, പി.ജി ജയചന്ദ്രന്‍, കെ.ബി രമ, കെ.എസ് വേണുഗോപാല്‍, ഷീബാ കലേഷ്‌കുമാര്‍, വി.ടി പ്രതാപന്‍, എം.ഡി ബാബുരാജ്, പി.എസ് പുഷ്‌ക്കരന്‍, കെ.വി പ്രസന്നന്‍, കെ.പ്രസന്നന്‍, വേണുഗോപാല്‍, കെ.എസ് രത്‌നാകരന്‍, എം.കെ ശീമോന്‍, എ.പി ജയന്‍, കെ.കെ രമേശന്‍, ടി.എന്‍ സിബി, വി.എസ് ഗോപാലകൃഷ്ണന്‍, സി.എ കേശവന്‍, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിററി അംഗം കെ.എ അപ്പച്ചന്‍, ഡോ. സി.എം കുസുമന്‍, എ.പത്രോസ്, അഡ്വ. എന്‍.ചന്ദ്രബാബു, ടി.എന്‍ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.