Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുല്ലാന്തിയാര്‍ പുനരുദ്ധാരണം പുരോഗമിക്കുന്നു
24/11/2016
പുഴ ചെമ്പ് ഗ്രാമപഞ്ചായത്തിലെ പുല്ലാന്തിയാറില്‍ നടക്കുന്ന ജെ.സി.ബി ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍

തലയോലപ്പറമ്പ്: മണ്‍മറഞ്ഞ കാര്‍ഷിക സംസ്‌കൃതിയെ വീണ്ടെടുക്കാനുള്ള പുല്ലാന്തിയാര്‍ സംരക്ഷണസമിതിയുടെ ശ്രമങ്ങള്‍ പൂര്‍ണതയിലേക്ക്. ഒരുകാലത്ത് ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ ജലസ്രോതസ്സായിരുന്ന പുല്ലാന്തിയാറില്‍ ജെ.സി.ബി ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മൂവാററുപുഴയാറിന്റെ പ്രധാന കൈവഴികളിലൊന്നായ പുല്ലാന്തിയാര്‍ വര്‍ഷങ്ങളായി പുല്ലും പായലും ചെളിയും നിറഞ്ഞ് മലിനീകരണപ്പെട്ട് നീരൊഴുക്ക് നിലച്ച അവസ്ഥയിലായിരുന്നു. അനധികൃത മണല്‍ ഖനനവും അനധികൃത തീരം കയ്യേററവും കൊല്ലേലി തോട് അടഞ്ഞതുമെല്ലാം പുഴയെ നാശത്തിന്റെ വക്കിലെത്തിച്ചിരുന്നു. പുഴയുടെ നശീകരണം ചെമ്പ് പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയായ ഏനാദി, ബ്രഹമമംഗലം, തുരുത്തുമ്മ പ്രദേശങ്ങളുടെ കാര്‍ഷികസംസ്‌കൃതിയെ തന്നെ തകിടം മറിച്ചു. ഇതേത്തുടര്‍ന്ന് പുഴയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് കിസാന്‍സഭ മുന്‍കയ്യെടുത്ത് ജനകീയ കൂട്ടായ്മ ചേര്‍ന്ന് പുല്ലാന്തിയാര്‍ സംരക്ഷണസമിതി രൂപീകരിച്ചാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സര്‍ക്കാര്‍ ധനസഹായമൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ചാണ് യന്ത്രമുപയോഗിച്ചും, മനുഷ്യാധ്വാനം കൊണ്ടും പുല്ലാന്തിയാര്‍ ഒഴുകുന്ന അഞ്ച് കിലോമീററര്‍ ദൂരം പുനരുദ്ധരിക്കുന്ന പദ്ധതി പുരോഗമിക്കുന്നത്. 30നകം പുനരുദ്ധാരണജോലികള്‍ പൂര്‍ത്തിയാക്കാമെന്നാണ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ ദിവസം സി.കെ ആശ എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗം പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യമോള്‍ സുനില്‍, സംരക്ഷണസമിതി ചെയര്‍മാന്‍ എന്‍.ചന്ദ്രഹാസന്‍, വൈസ് ചെയര്‍മാന്‍ എസ്.ജയപ്രകാശ്, കണ്‍വീനര്‍ പി.സി ഹരിദാസന്‍, ട്രഷറര്‍ ടി.ആര്‍ രവീന്ദ്രന്‍, എം.കെ രാജപ്പന്‍, കെ.വി ഷിബു, കെ.കൃഷ്ണന്‍കുട്ടി, വിജി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.