Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം പഞ്ചായത്തിലെ നിരവധി നടപ്പാതകളും റോഡുകളും കോണ്‍ക്രീററ് ചെയ്യുന്നു.
24/11/2016
ഉദയനാപുരം പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ കോണ്‍ക്രീററ് ചെയ്ത സബ്‌സ്റ്റേഷന്‍ വെള്ളാപ്പള്ളി നടപ്പാതയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി നിര്‍വ്വഹിക്കുന്നു.

വൈക്കം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉദയനാപുരം പഞ്ചായത്തിലെ നിരവധി നടപ്പാതകളും റോഡുകളും കോണ്‍ക്രീററ് ചെയ്യുന്നു. ഒരു മീററര്‍ മുതല്‍ 3 മീററര്‍ വരെ വീതിയുള്ള നടപ്പാതകളാണ് കോണ്‍ക്രീററ് ചെയ്യുന്നത്. കോണ്‍ക്രീററ് ചെയ്യേണ്ടുന്ന വഴികള്‍ ആദ്യഘട്ടത്തില്‍ മണ്ണ് ഫില്ല് ചെയ്യുകയും തുടര്‍ന്ന് കോണ്‍ക്രീററ് നടത്തുകയും ചെയ്യും. മെററീരിയല്‍സ് ടെണ്ടറിലൂടെ കരാര്‍ കൊടുക്കുന്നു. വിദഗ്ധ തൊഴിലാളികളെയും അവിദഗ്ധ തൊഴിലാളികളെയും ഉള്‍പ്പെടുത്തിയാണ് വര്‍ക്കുകള്‍ ചെയ്യുന്നത്. ടെണ്ടര്‍ ചെയ്ത 78.5ലക്ഷം രൂപയുടെ പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ വര്‍ഷം തന്നെ 1.5 കോടി രൂപയുടെ പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്യാനൊരുങ്ങുകയാണ് പഞ്ചായത്ത്. ഉദയനാപുരം പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ കോണ്‍ക്രീററ് ചെയ്ത സബ്‌സ്റ്റേഷന്‍ വെള്ളാപ്പള്ളി നടപ്പാതയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം വി ശശികല അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ പി എസ് മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഉദയകുമാര്‍, പഞ്ചായത്ത് മെമ്പര്‍മാരായ ജമീല നടരാജന്‍, ഗിരിജ പുഷ്‌ക്കരന്‍, ജയാ ഷാജി, തൊഴിലുറപ്പ് പദ്ധതിയുടെ എ ഇ ആതിര, സി ജി പൊന്നപ്പന്‍, സി ജി സഹദേവന്‍, പി എസ് കൃഷ്ണന്‍, രാധാകൃഷ്ണന്‍, എ ഡി എസ് സെക്രട്ടറി ജെസീന തുടങ്ങിയവര്‍ പ്രസംഗിച്ചു.