Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം പത്മനാഭപിള്ളയുടെ 250-ാം ജന്മദിനാഘോഷ പരിപാടികള്‍ 29ന്
24/11/2016

വൈക്കം: വൈക്കം പത്മനാഭപിള്ളയുടെ 250-ാം ജന്മദിനം 29ന് വൈക്കം പത്മനാഭപിള്ള മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വൈക്കം സത്യാഗ്രഹസ്മാരകഹാളില്‍ സമുചിതമായി ആഘോഷിക്കും. രാവിലെ 10ന് ആരംഭിക്കുന്ന ജന്മദിനാഘോഷ പരിപാടികള്‍ വി മുരളീധരന്‍ ഉദ്ഘാടനം ചയ്യും. നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിക്കും. എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. സി ആര്‍ വിനോദ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ് ജന്മദിന സന്ദേശം നല്‍കും. പ്രൊഫ. പി ജെ ജോസഫ്, പ്രൊഫ. പി നാരായണന്‍, അഡ്വ. പി എസ് നന്ദന്‍, അഡ്വ. വി വി സത്യന്‍, പി ശശിധരന്‍, രാധാ ജി നായര്‍, ജോസ് ടി ജോര്‍ജ്ജ്, കെ കെ രാധാകൃഷ്ണന്‍ നായര്‍, പി കെ നാരായണന്‍, പ്രൊഫ. ശാന്ത, പ്രൊഫ. പി വി നായര്‍, കെ ഗോവിന്ദന്‍ നായര്‍, നന്താട്ട് രാധാകൃഷ്ണന്‍, പി ഷണ്‍മുഖം പിള്ള തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തും. ജന്മദിനാഘോഷ പരിപാടിയില്‍ ടിപ്പുവിനെ മുറിവേല്‍പ്പിക്കുവാന്‍ വൈക്കം പത്മനാഭപിള്ള ഉപയോഗിച്ച 'ചുരിക' പ്രദര്‍ശിപ്പിക്കും. വൈകിട്ട് 3.30ന് ജയന്തി സമ്മേളനത്തോടെ ആഘോഷപരിപാടികള്‍ സമാപിക്കും.