Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ ആട് ചത്തു.
24/11/2016

വൈക്കം: തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ ഒരു ആട് ചത്തു. ഒരെണ്ണം ഗുരുതരാവസ്ഥയില്‍. ഇന്നലെ ഉച്ചക്ക് ഒന്നിന് നഗരസഭയിലെ ചുടുകാടിലാണ് സംഭവം. ചുടുകാട് ഇടത്തില്‍ ഭവാനിയുടെ ആടുകള്‍ക്കു നേരെയാണ് ഇരുപതോളം തെരുവു നായ്ക്കള്‍ ആക്രമണം നടത്തിയത്. ആടുകളുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇവര്‍ക്കുനേരെയും തെരുവു നായ്ക്കള്‍ ചീറിപ്പാഞ്ഞു. പിന്നീട് കല്ലെറിഞ്ഞാണ് നായ്ക്കളെ ഓടിച്ചത്. ഇതിനിടയില്‍ ഒരു ആട് ചത്തു. ആക്രമണത്തില്‍ പരുക്കേററ ആടിന്റെ അവസ്ഥ തീര്‍ത്തും ദയനീയമാണ്. രാത്രി സമയങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും നേരെ തെരുവു നായ്ക്കളുടെ ആക്രമണം പതിവായിരിക്കുകയാണ്.