Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ:എസ് രാഘവന്‍ അനുസ്മരണം
10/12/2015
സ:എസ് രാഘവന്‍
വൈക്കം തലയാഴം കൊതവറയില്‍ 1918ല്‍ കഴുവിട വീട്ടില്‍ കുട്ടന്റെയും കാര്‍ത്ത്യായനിയുടെയും മകനായി ജനിച്ച എസ് രാഘവന്‍ നന്നേ ചെറുപ്പത്തില്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി. അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെ പ്രവര്‍ത്തിച്ചു തുടങ്ങിയ സഖാവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുക്കുകയും ബീഡി തൊഴിലാളികളെ സംഘടിപ്പിച്ച് പാര്‍ട്ടിയില്‍ സജീവമാകുകയും ചെയ്തു. മികച്ച സംഘടനാ വൈഭവം ഉണ്ടായിരുന്ന സഖാവ് ചെത്തു തൊഴിലാളി യൂണിയന്‍ നടത്തിയ എണ്ണമററ സമരങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടിയെ നിരോധിച്ചിരുന്ന കാലത്ത് ഒളിവു പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കവെ സഖാവ് പി എസ് ശ്രീനിവാസനോടൊപ്പം പോലീസ് പിടിയിലായി. പോലീസ് കസ്റ്റഡിയില്‍ ഭീകര മര്‍ദ്ദനത്തിന് ഇരയായി. ഇത് സഖാവിലെ വിപ്ലവകാരിയെ കൂടുതല്‍ കരുത്തുറ്റതാക്കി. ഉല്ലല, മേമുറി കേസില്‍ പ്രതിയായിരുന്ന സഖാവിനെ കോടതി പിന്നീട് വെറുതെ വിട്ടു. വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയന്‍ വൈസ് പ്രസിഡന്റ്, ചെത്ത് തൊഴിലാളി സഹകരണ സംഘം വൈസ് പ്രസിഡന്റ്, ചെത്ത് തൊഴിലാളി സഹകരണ സംഘം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സഖാവ് 1980 ഡിസംബര്‍ 11 ന് അന്തരിച്ചു. ദേവയാനി ഭാര്യയും ബീന, സുരേഷ് എന്നിവര്‍ മക്കളുമാണ്. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ് ദേവയാനി. 80-ാം വയസ്സിലും കര്‍മ്മനിരതയാണ്. കൊതവറ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയും തലയാഴം ലോക്കല്‍ കമ്മററി മെമ്പറുമാണ്. മഹിളാസംഘം പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ഒരു ജീവിത കാലഘട്ടം മുഴുവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിന് സമര്‍പ്പിച്ച എസ് രാഘവന്റെ സ്മരണ പുതിയ തലമുറയ്ക്ക് ആവേശമാണ്. സഖാവിന്റെ സ്മരണയ്ക്ക് മുന്നില്‍ രക്തപുഷ്പങ്ങള്‍ സമര്‍പ്പിക്കുന്നു. കെ ഡി വിശ്വനാഥന്‍ സെക്രട്ടറി സി പി ഐ മണ്ഡലം കമ്മററി വൈക്കം