Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവപച്ചക്കറി കൃഷി ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നാളെ വല്ലകം സെന്റ് മേരീസ് പാരീഷ് ഹാളില്‍
24/11/2016

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ജൈവപച്ചക്കറി കൃഷി ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നാളെ വല്ലകം സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ സി.എ ലത ഐ.എ.എസ് പൗരാവകാശ രേഖ പ്രസാധനം നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുമ ഫിലിപ്പ് പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ലീലാമ്മ ഉമ്മന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി, വൈസ് പ്രസിഡന്റ് ലേഖാ തമ്പി, അനിജി പ്രസാദ്, പി.എസ് മോഹനന്‍, പ്രവീണ സിബി, പി.പി ദിവാകരന്‍, ഷീലാ ശശിധരന്‍, പി.ഡി ജോര്‍ജ്ജ്, പഞ്ചായത്ത് സെക്രട്ടറി എസ്.രാജീവ് എന്നിവര്‍ പ്രസംഗിക്കും.