Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുക്കുടിനിവേദ്യം രുചിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി.
24/11/2016

വൈക്കം : അഷ്ടമി ആവേശത്താല്‍ ക്ഷീണിതനായ വൈക്കത്തപ്പന്റെ ആരോഗ്യസുരക്ഷക്കായി ഒരുക്കിയ മുക്കുടിനിവേദ്യം രുചിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. ഉത്സവസമയത്ത് ക്രമം തെററിയുള്ള ആഹാരാധികളാല്‍ ഭഗവാന് അസ്വസ്ഥത അനുഭവപ്പെട്ടതായും ഇത് പരിഹരിക്കാന്‍ വെള്ളോട് മൂസ്സിന് നിര്‍ദ്ദേശം നല്‍കിയതുമായാണ് കഥ. ആയതിനെ തുടര്‍ന്ന് അതീവരഹസ്യങ്ങളായ ചില പച്ചമരുന്നുകള്‍ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് ചൂര്‍ണ്ണമാക്കി മൂസ്സ് നടയ്ക്ക് വെച്ചുവരുന്നു. പുതിയ മണ്‍കലത്തില്‍ മോരില്‍ ചേര്‍ത്ത് തിടപ്പള്ളിയില്‍വെച്ചാണ് പാകം ചെയ്യുന്നത്. ഈ ഔഷധം ആറാട്ടുകഴിഞ്ഞ് തൊട്ടടുത്ത ദിവസം ഉച്ചപൂജയുടെ പ്രസന്നപൂജക്കാണ് നിവേദിക്കുന്നത്. മുക്കുടി എന്നറിയപ്പെടുന്ന നിവേദ്യം ഉദരസംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും ഉത്തമമാണെന്നാണ് വിശ്വാസം.