Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇലഞ്ഞിക്കത്തടം പാടശേഖരത്തില്‍ കൃഷിയിറക്കി
23/11/2016
വെച്ചൂര്‍ ഇലഞ്ഞിക്കത്തടം പാടശേഖരത്തിലെ കൃഷിയിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശകുന്തള നെല്‍വിത്ത് വിതച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിന്റെ ഭാഗമായി പതിനേഴുവര്‍ഷക്കാലമായി തരിശു കിടന്ന വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ ഇലഞ്ഞിക്കത്തടം പാടശേഖരത്തില്‍ പഞ്ചായത്തിന്റെയും വെച്ചൂര്‍ കൃഷിഭവന്റെയും മേല്‍നോട്ടത്തില്‍ കൃഷിയിറക്കി. പാടശേഖരത്തില്‍ കൂടിയ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശകുന്തള നെല്‍വിത്ത് വിതച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ ബി മിനിമോള്‍ അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി നെല്‍കൃഷി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ അനിവാര്യത വിശദീകരിച്ചുകൊണ്ട് എസ് മനോജ് കുമാര്‍, കെ ബി പുഷ്‌ക്കരന്‍, പി എം സുന്ദരന്‍, മിനി സരസന്‍, മഹിളാമണി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒ ബഷീര്‍ സ്വാഗതവും വി ഷൈ നന്ദിയും രേഖപ്പെടുത്തി.