Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: തലയുയര്‍ത്തി നഗരസഭയും ദേവസ്വം ബോര്‍ഡും
23/11/2016

വൈക്കം: അഷ്ടമി ആവേശത്തിന് പരിസമാപ്തിയായപ്പോള്‍ മികവു തെളിയിച്ച് നഗരസഭയും ദേവസ്വം ബോര്‍ഡും. സി.കെ ആശ എം.എല്‍.എയും പഴുതുകളടച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മുന്നില്‍ നിന്നപ്പോള്‍ വൈക്കത്തിന് എക്കാലത്തും ആഹ്ലാദിക്കാന്‍ കഴിയുന്ന അഷ്ടമിക്കാലമാണ് കടന്നുപോയത്. അഷ്ടമി ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങളെല്ലാം എം.എല്‍.എയുടെ നേതൃത്വത്തില്‍ കാലേക്കൂട്ടി നടത്തി. ഇടക്കിടെ ആവലോകന യോഗങ്ങള്‍ ചേര്‍ന്ന് വിവിധ വകുപ്പുകളുടെ അഷ്ടമിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തി കര്‍മനിരതയായി എം.എല്‍.എ രംഗത്തുണ്ടായിരുന്നു. നോട്ട് നിരോധനം അഷ്ടമി ആഘോഷത്തിന്റെ ആദ്യദിനങ്ങളില്‍ മ്ലാനത പടര്‍ത്തിയെങ്കിലും വെള്ളിയാഴ്ച മുതല്‍ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹമായിരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ ദേവസ്വം ബോര്‍ഡും നഗരസഭയും ഉണര്‍ന്നാണ് കാര്യങ്ങള്‍ നീ്ക്കിയിരുന്നത്. എല്ലാ മേഖലയിലും നഗരസഭചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസിന്റെ ശ്രദ്ധ പതിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ദേവസ്വം ബോര്‍ഡും വിശ്വാസികള്‍ക്ക് വലിയ സൗകര്യങ്ങളാണ് ഒരുക്കിയത്. പുനര്‍നിര്‍മിച്ച കംഫര്‍ട്ട് സേ്‌ററഷനും ശുചീകരിച്ച അമ്പലക്കുളവുമെല്ലാം വിശ്വാസികള്‍ക്ക് വലിയ ആശ്വാസം നല്‍കി.
പോലീസിനും വെല്ലുവിളികള്‍ ഏറെയായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് സുരക്ഷയുടെ പഴുതുകളടച്ച് ഭക്തര്‍ക്ക് വലിയ സുരക്ഷയോരുക്കുന്നതില്‍ ജനമൈത്രി പോലീസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വൈക്കം എ.എസ്.പി ആര്‍.കറുപ്പസാമിയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി, രാമപുരം, പാലാ, വൈക്കംസ്‌റേറഷനുകളിലെ സി.ഐമാരും, എസ്.ഐമാരുമെല്ലാം രാപ്പകലില്ലാതെ നഗരത്തിന്റെ സംരക്ഷണത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്ക് വലിയ സൗകര്യങ്ങളാണ് ഒരുക്കിയത്. പുനര്‍നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേഷനും ശുചീകരിച്ച അമ്പലക്കുളവുമെല്ലാം വിശ്വാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്.
ഫയര്‍ ഫോഴ്‌സും കര്‍മനിരതരായി തന്നെ രംഗത്തുണ്ടായിരുന്നു. വ്യാജമദ്യവില്‍പന അഷ്ടമി കേന്ദ്രീകരിച്ച് സജീവമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതിനെയെല്ലാം നിരീക്ഷണ വലയമൊരുക്കി എക്‌സൈസ് വകുപ്പ് പരാജയപ്പെടുത്തി. വകുപ്പുകള്‍ക്കൊന്നും വലിയ ആക്ഷേപങ്ങളില്ലാതെയുള്ള അഷ്ടമി ആഘോഷമാണ് കടന്നുപോയത്.