Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍ വിതരണം അവതാളത്തില്‍
23/11/2016

വൈക്കം: പാവങ്ങളുടെ പേരുപറഞ്ഞ് അധികാരത്തിലേറിയ ഇടതുമുന്നണി സര്‍ക്കാര്‍ റേഷന്‍ വിതരണം താറുമാറാക്കി പാവങ്ങളുടെ കഞ്ഞികുടി മുട്ടിച്ചിരിക്കുകയാണെന്ന് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിററി ആരോപിച്ചു. സാധാരണക്കാര്‍ക്കുവേണ്ടി സ്റ്റാററ്യൂട്ടറി റേഷന്‍ സംവിധാനം കൊണ്ടുവരികയും അത് മൗലിവാവകാശമായി പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തത് പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവാണ്. അതാണ് ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം റേഷന്‍ കടകളിലൂടെ വിതരണം ചെയ്തിരുന്ന സാധനങ്ങള്‍ ഒന്നും കിട്ടാതായപ്പോള്‍ പുറം വിപണിയില്‍ ഈ സാധനങ്ങള്‍ക്ക് മൂന്നിരട്ടി വിലയാണ് ഈടാക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വിധവകള്‍ക്കും പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും ഒരു കുടുംബത്തിന് 35 കിലോ അരി വീതം മാസംതോറും നല്‍കിയിരുന്നത് ഇപ്പോള്‍ പ്രതിമാസം രണ്ട് കിലോയും അഞ്ച് കിലോയുമൊക്കെ ആയി മാറി. കയര്‍ തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വികലാംഗര്‍ എന്നിവരടക്കം ഒരു നേരത്തെ ഭക്ഷണം കഴിക്കാനുള്ള വകക്കായി നെട്ടോട്ടമോടുകയാണ്. അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ ചെറിയ സമ്പാദ്യങ്ങളായി ഉണ്ടായിരുന്ന ഈ നോട്ടുകള്‍ ഉപയോഗിക്കാനാകാത്തതുമൂലം ഇക്കൂട്ടര്‍ അനുഭവിക്കുന്ന ദുരിതമേറെയാണ്. കാര്യക്ഷമമായ റേഷന്‍ വിതരണത്തില്‍ ശ്രദ്ധിക്കാതെ അനധികൃതമായി ബാങ്കുകളില്‍ കോടികള്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണക്കാരുടെ പിറെ പോവുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണസംവിധാനവുമെല്ലാം. ഇത്തരം വിഷയങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെററായ നയങ്ങള്‍ക്കെതിരെയും സമരപരിപാടികള്‍ ആരംഭിക്കുമെന്ന് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിററി പ്രസിഡന്റ് അക്കരപ്പാടം ശശി അറിയിച്ചു.