Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോലീസുകാരനെ മര്‍ദ്ദിച്ചു.
23/11/2016

വൈക്കം: അഷ്ടമിദിനമായ തിങ്കളാഴ്ച രാത്രിയില്‍ ഇരുപതോളം കൂട്ടുകാരോടൊപ്പം മദ്യപിച്ച് എത്തിയ എസ്.എഫ്.ഐ നേതാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ മര്‍ദ്ദിച്ചു. പൂമംഗലത്ത് ഗോപാലകൃഷ്ണന്റെ മകന്‍ രാഹുലി(21)നെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന വൈക്കം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വിജയപ്രമോദി(47)നെ മര്‍ദ്ദിച്ചതിന് കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്. മര്‍ദ്ദനത്തില്‍ പരുക്കേററ പോലീസ് ഓഫീസറെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഏററൂമാനൂരപ്പന്‍ കോളേജില്‍ നിന്നും സംഘമായി എത്തിയ രാഹുലും കൂട്ടുകാരും അഷ്ടമി ആഘോഷിക്കുന്നതിനുവേണ്ടി മദ്യപിക്കുകയും വൈക്കം ബോട്ടുജെട്ടി ഭാഗത്തും ബീച്ചിലെ ഭാഗങ്ങളിലും ബഹളം വയ്ക്കുകയും മററുള്ളവര്‍ക്ക് ഉപദ്രവകരമാകുന്ന തരത്തില്‍ പെരുമാറുകയും ചെയ്തതായി പറയുന്നു. ഇതുസംബന്ധിച്ച നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് അന്വേഷിക്കുന്നതിനായി പോലീസ് സ്റ്റേഷനില്‍ നിന്നും എത്തിച്ചേര്‍ന്ന വിജയപ്രമോദിനെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചവശനാക്കിയത്. അഷ്ടമിയുടെ വിളക്ക് വെയ്പുമായി ബന്ധപ്പെട്ട് ഏററവും കൂടുതല്‍ ആള്‍ക്കാര്‍ ഒത്തുചേരുന്ന ദിവസമായതിനാല്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാതെയും മററുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെയും കൈകാര്യം ചെയ്യുന്നതിന് പോലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. വൈക്കം എ.എസ്.പി യുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥിതി നിയന്ത്രണ വിധേയമാക്കി. വിദ്യാര്‍ത്ഥി നേതാവിനെ പോലീസ് സ്റ്റേഷനിലെത്തിച്ചതോടെ സ്റ്റേഷനിലും പരിസരത്തും പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയും പ്രതിയെ ബലമായി മോചിപ്പിക്കുന്നതിനും ശ്രമിച്ചു. തുടര്‍ന്ന് പ്രതിയെ നേരില്‍കാണാന്‍ സ്റ്റേഷനില്‍ എത്തിയ നേതാക്കള്‍ മദ്യപിച്ച് ലക്കുകെട്ട യുവനേതാവിനെ രക്ഷിക്കാന്‍ ശ്രമിക്കാതെ മടങ്ങി. മെഡിക്കല്‍ പരിശോധനയ്ക്കുശേഷം വൈക്കം പോലീസ് പ്രതിക്കെതിരെയും കണ്ടാലറിയാവുന്ന ഇരുപതോളം പേരുടെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്തു.