Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരത്തപ്പന്റെ വരവ് പ്രൗഢഗംഭീരമായി.
22/11/2016
അഷ്ടമി വിളക്കിന് ഉദയനാപുരത്തപ്പന്റെ വരവ്

വൈക്കം : അഷ്ടമി ഉത്സവത്തിന് ഉദയനാപുരത്തപ്പന്റെ വരവ് പ്രൗഢഗംഭീരമായി. താരകാസുര നിഗ്രഹത്തിനു ശേഷം വിജയശ്രീലാളിതനായി ശ്രീസുബ്രഹ്മണ്യന്‍ പിതൃസന്നിധിയിലേക്ക് വരുന്നതിന്റെ പ്രതീകമാണ് ഈ എഴുന്നള്ളത്ത്. അകമ്പടിയായി കൂട്ടുമ്മേല്‍ ഭഗവതിയുടെ എഴുന്നള്ളത്തും ഉണ്ടായിരുന്നു. വടക്കേനട, കൊച്ചാലും ചുവട്, വടക്കേ കൊട്ടാരം എന്നിവിടങ്ങളില്‍ ഉദയനാപുരത്തപ്പന്റെ വരവേല്‍പ്പിനുവേണ്ടി വര്‍ണ മനോഹരങ്ങളായ പന്തലുകളാണ് ഒരുക്കിയിരുന്നത്. അവിടെ നിരവധി വിളക്കുകള്‍ നിരത്തിവെച്ചിരുന്നു. എഴുന്നള്ളത്ത് വടക്കേഗോപുരനടയില്‍ എത്തിയപ്പോള്‍ തൃണയംകുടത്തപ്പന്റെ എഴുന്നള്ളത്തും വന്നുചേര്‍ന്നു. തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ചു. വൈകിട്ട് വര്‍ണാഭമായ കൂടിപ്പൂജാ വിളക്കും നടന്നു.