Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വരവേല്‍പ്പ് നല്‍കി.
22/11/2016
അഷ്ടമി ദിവസം കച്ചേരിക്കവല വിളക്ക് വെയ്പ് കമ്മിററിയുടെ നേതൃത്വത്തില്‍ തൃണയംകുടത്തപ്പന് വരവേല്‍പ്പ് നല്‍കുന്നതിന്റെ ദീപപ്രകാശനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് നിര്‍വഹിക്കുന്നു.

വൈക്കം: അഷ്ടമി ദിനത്തില്‍ വൈക്കത്തപ്പനോടൊപ്പം കൂടിയെഴുന്നള്ളിപ്പില്‍ പങ്കെടുക്കുന്ന ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നുമെത്തിയ തൃണയംകുടത്തപ്പന്റെ എഴുന്നള്ളിപ്പിന് കച്ചേരിക്കവലയില്‍ വരവേല്‍പ്പ് നല്‍കി. കച്ചേരിക്കവല വിളക്ക് വെയ്പ് കമ്മററിയുടെ നേതൃത്വത്തിലായിരുന്നു വരവേല്‍പ്പ്. നൂറുക്കണക്കിന് നിലവിളക്കുകള്‍ തെളിയിച്ചു നല്‍കിയ വരവേല്‍പിന്റെ ദീപപ്രകാശനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ ആര്‍.സന്തോഷ്, ബിജു വി.കണ്ണേഴത്ത്, പ്രസിഡന്റ് അശോകന്‍, കമ്മിററി ഭാരവാഹികളും ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.