Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബി കെ എം യൂ സെക്രട്ടറി പി സുഗതന്‍ വയല്‍നികത്തി മരച്ചീനി നട്ടുവെന്ന മംഗളം വാര്‍ത്ത അടിസ്ഥാനരഹിതം.
19/11/2016

വൈക്കം: വെച്ചൂര്‍ വില്ലേജിലെ പൂവത്തുംകരി പാടശേഖരത്തില്‍ ബി കെ എം യൂ സെക്രട്ടറി പി സുഗതന്‍ വയല്‍നികത്തി മരച്ചീനി നട്ടുവെന്ന മംഗളം വാര്‍ത്ത അടിസ്ഥാനരഹിതം. പാടശേഖരത്തിന്റെ സംരക്ഷണാര്‍ത്ഥം നിര്‍മ്മിച്ചിട്ടുള്ള പുറംബണ്ടുകളില്‍ 30, 40 വര്‍ഷം പ്രായമായ തെങ്ങുകള്‍ ഉണ്ട്. ഇതിനോട് ചേര്‍ന്ന് കററമെതിക്കുന്നതിനായി ചിറപിടിച്ച് കറ്റക്കളങ്ങള്‍ നിര്‍മ്മിക്കും. ഇത് എല്ലാ പാടശേഖരങ്ങളിലും നിര്‍മ്മിച്ചു വരുന്നതാണ്. ഇങ്ങനെ നിര്‍മ്മിച്ച ചിറയിലാണ് കപ്പയും വാഴയും പയറും തുടങ്ങിയ കൊണ്ടക്കൃഷികള്‍ ചെയ്യുന്നത്. വര്‍ഷങ്ങളായി കര്‍ഷകര്‍ കററക്കളങ്ങളിലും പുറംബണ്ടുകളിലും ചെയ്തുവരുന്ന കൃഷിയുടെ ഫോട്ടോയെടുത്താണ് ബി കെ എം യൂ സംസ്ഥാന സെക്രട്ടറിയും സി പി ഐ നേതാവുമായ പി സുഗതനെ വ്യക്തിഹത്യ ചെയ്യുന്നതിനു വേണ്ടി മംഗളം പ്രസിദ്ധീകരിച്ച സത്യവിരുദ്ധമായ വാര്‍ത്തകളുടെ ഉള്ളടക്കം. കുറെ നാളുകളായി ഏതാനും ചിലര്‍ നടത്തിവരുന്ന രാഷ്ട്രീയ മുതലെടുപ്പിന്റെ ഗൂഢനീക്കങ്ങളാണ് ഇതിനു പിന്നിലുള്ളതെന്ന് ബി കെ എം യൂ താലൂക്ക് കമ്മറ്റി അറിയിച്ചു.