Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗജവീരന്‍മാരുടെ നിറസാന്നിദ്ധ്യത്തില്‍ അഷ്ടമിയുടെ ആനയൂട്ട്.
19/11/2016
വൈക്കത്തഷ്ടമിയുടെ ഒന്‍പതാം ദിവസം മഹാദേവ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട്.

വൈക്കം : ഗജവീരന്‍മാരുടെ നിറസാന്നിദ്ധ്യത്തില്‍ അഷ്ടമിയുടെ ആനയൂട്ട്. ആനയൂട്ട് കാണാന്‍ വിശ്വാസികള്‍ ഒന്നടങ്കം ഒഴുകിയെത്തിയതോടെ ക്ഷേത്രമുററം ആവേശതിമിര്‍പ്പിലായി. പതിനഞ്ച് ഗജവീരന്‍മാരാണ് ആനയൂട്ടില്‍ പങ്കെടുത്തത്. പാമ്പാടി രാജന്‍, ചിറയ്ക്കല്‍ കാളിദാസന്‍, ഭാരത് വിനോദ്, മധുരപ്പുറം കണ്ണന്‍, ഉഷശ്രീ ശങ്കരന്‍കുട്ടി, പല്ലാട്ട് ബ്രഹ്മദത്തന്‍, ഊട്ടോളി മഹാദേവന്‍, മാവേലിക്കര ഉണ്ണികൃഷ്ണന്‍, വെട്ടിക്കാട്ട് ചന്ദ്രശേഖരന്‍, വായ്പ്പൂര്‍ ഹരിക്കുട്ടന്‍, കുളമാക്കില്‍ പാര്‍ത്ഥസാരഥി, ഉണ്ണിപ്പള്ളില്‍ നാരായണന്‍കുട്ടി, മുണ്ടയ്ക്കല്‍ നന്ദനന്‍, വേമ്പനാട് അര്‍ജ്ജുനന്‍, ഇത്തിത്താനം വിഷ്ണു നാരായണന്‍ എന്നിവരാണ് ആനയൂട്ടില്‍ പങ്കെടുത്ത ഗജവീരന്‍മാര്‍. ആനയൂട്ടിന്റെ ഉദ്ഘാടനം ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ വി.ഹരീന്ദ്രനാഥ് നിര്‍വഹിച്ചു. തെക്കേനട ആനപ്രേമിസംഘവും വടക്കേനട ആനസ്‌നേഹി സംഘവും സംയുക്തമായാണ് ആനയൂട്ട് നടത്തിയത്.