Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വയോജനസംഗമം നടത്തി
19/11/2016
ടി.വി പുരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ഇളന്താശ്ശേരി അംഗന്‍വാടിയില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷവും വയോജന സംഗമവും പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ഇളന്താശ്ശേരി അംഗന്‍വാടിയില്‍ ശിശുദിനാഘോഷവും വയോജന സംഗമവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എസ്.ബിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ലീനമ്മ ഉദയകുമാര്‍, കെ.എന്‍ നടേശന്‍, ബീന മോഹനന്‍, വി.വി കനകാംബരന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രമേഹരോഗപ്രതിരോധം എന്ന വിഷയത്തില്‍ ജെ.എച്ച്.ഐ അനീഷ് ക്ലാസ് എടുത്തു. ജെ.എച്ച്.ഐ ബിനീഷ്, കൗണ്‍സിലര്‍ അനീസ, കൃഷ്ണകുമാര്‍, രാജമ്മ, വിജയലക്ഷ്മി, സുധര്‍മ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടന്നു.