Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാഹസികയാത്ര ഒരുക്കി സൈനികര്‍
19/11/2016

വൈക്കം: കൊച്ചിയില്‍ നിന്നും കൊല്ലം വരെ കയാക്കിങ്ങ് യാത്രയൊരുക്കി സൈനികര്‍. പത്തോളം സാഹസിക വള്ളങ്ങളിലാണ് നൂററിഇരുപത്തിഅഞ്ചോളം കിലോമീററര്‍ കായലിലൂടെ ഇവര്‍ യാത്ര ചെയ്യുന്നത്. സതേണ്‍ ആര്‍മി കമാന്‍ഡിന്റെ ഇലക്‌ട്രോണിക്‌സ് ആന്റ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് സെന്റര്‍ സംഘടിപ്പിച്ച യാത്ര കഴിഞ്ഞ 16ന് കൊച്ചിയില്‍ നിന്നാണ് ആരംഭിച്ചത്. സാധാരണക്കാരുമായി ഇടപഴകുന്നതിനും വിരമിച്ച സൈനികരെ കാണുവാനും അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും യുവജനങ്ങളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് കയാക്കിങ്ങ് യാത്ര നടത്തുന്നത്. ക്യാപ്‌ററന്‍ അജിമോന്‍, കോച്ച് മധു പി എസ്, അനീഷ് എന്നിവരാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. വൈക്കം കായലിലെ ബോട്ടുജെട്ടിയില്‍ നിന്നും ആരംഭിച്ച യാത്ര നഗരസഭാ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ഫ്‌ളാഗ് ഓഫ് ചെയ്തു.