Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവപച്ചക്കറി കൃഷിയുടെ വ്യാപനം സമൂഹം ഉത്തരവാദിത്വമായി ഏറെറടുക്കണമെന്ന് സി കെ ആശ എം എല്‍ എ
19/11/2016
അനാമയ ഓര്‍ഗാനിക് സെന്ററിന്റെ നേതൃത്വത്തില്‍ പാലാംകടവില്‍ നടപ്പിലാക്കുന്ന എന്റെ പച്ചക്കറി നമ്മുടെ ആരോഗ്യം പദ്ധതി സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള മാരകരോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കിയുള്ള ജൈവപച്ചക്കറി കൃഷിയുടെ വ്യാപനം സമൂഹം ഉത്തരവാദിത്വമായി ഏറെറടുക്കണമെന്ന് സി കെ ആശ എം എല്‍ എ പറഞ്ഞു. വൈക്കം അനാമയ ഓര്‍ഗാനിക് സെന്ററിന്റെ നേതൃത്വത്തില്‍ പാലാംകടവില്‍ നടപ്പിലാക്കുന്ന എന്റെ പച്ചക്കറി നമ്മുടെ ആരോഗ്യം പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു എം എല്‍ എ. മറവന്‍തുരുത്ത് പഞ്ചായത്തിലെ 7-ാം വാര്‍ഡിലെ 300 കുടുംബങ്ങള്‍ക്കും ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ജൈവപച്ചക്കറികള്‍ അവരവരുടെ വീട്ടുവളപ്പില്‍ നട്ടുപിടിപ്പിക്കുന്നതാണ് പദ്ധതി. സമ്മേളനത്തില്‍ മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ഹരിക്കുട്ടന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സുഗതന്‍, വാര്‍ഡ് മെമ്പര്‍ അഡ്വ. പി വി കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് കെ ബി രമ, സെക്രട്ടറി മീരാമേനോന്‍, ബ്ലോക്ക് മെമ്പര്‍ ഭാസ്‌ക്കരന്‍, 10-ാം വാര്‍ഡ് മെമ്പര്‍ കറുത്തകുഞ്ഞ് എന്നിവര്‍ പങ്കെടുത്തു.