Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു.
19/11/2016
എ ഐ വൈ എഫ് വെള്ളൂര്‍, തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനജാഗ്രത സദസ്സ് സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വെള്ളൂര്‍: 'ഡോണ്‍ട്‌സ് ക്രഷ് ദളിത്സ്' എന്ന മുദ്രവാക്യം ഉയര്‍ത്തി എ ഐ എസ് എഫ് -എ ഐ വൈ എഫ് നേതൃത്വത്തില്‍ 22ന് പാര്‍ലമെന്റിലേക്ക് സംഘടിപ്പിക്കുന്ന മാര്‍ച്ചിന്റെ ഭാഗമായി എ ഐ വൈ എഫ് വെള്ളൂര്‍, തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മററികളുടെ നേതൃത്വത്തില്‍ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ് സദസ്സ് ഉദ്ഘാടനം ചെയ്തു. രാജ്യത്താകമാനം വര്‍ദ്ധിച്ചു വരുന്ന ദളിത് പീഢനങ്ങള്‍ക്കെതിരെ ഉജ്ജ്വലമായ പോരാട്ടങ്ങള്‍ മുന്നില്‍ നിന്ന് നയിക്കുവാന്‍ എ ഐ എസ് എഫും-എ ഐ വൈ എഫും ഉണ്ടാകുമെന്ന് സദസ്സ് ഉദ്ഘാടനം ചെയ്ത് കൊണ്ട് പി പ്രസാദ് പറഞ്ഞു. ടിനു അരവിന്ദ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി പി പ്രദീപ്, സംസ്ഥാന കമ്മററി അംഗം എസ് ബിജു, മണ്ഡലം സെക്രട്ടറി എം ജി രഞ്ജിത്ത്, പ്രസിഡന്റ് എം പി സാനു, ജില്ലാ കമ്മററി അംഗം കെ എസ് അനൂജ്, വി എസ് സുനില്‍ കുമാര്‍, മാത്യൂസ് ദേവസ്യ, ജോയല്‍ ജേക്കബ്, സി പി ഐ വെള്ളൂര്‍ ലോക്കല്‍ സെക്രട്ടറി കെ സി സജി എന്നിവര്‍ സംസാരിച്ചു.