Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പള്ളിപ്രത്തുശ്ശേരി സെന്റ് ജോസഫ് എല്‍.പി.സ്‌കൂള്‍ ശതോത്തര രജതജൂബിലി ആഘോഷിച്ചു.
16/11/2016
പള്ളിപ്രത്തുശ്ശേരി സെന്റ് ജോസഫ് എല്‍.പി.സ്‌കൂളിന്റെ ശതോത്തര രജത ജൂബിലിയാഘോഷം ഗായകന്‍ വി.ദേവാനന്ദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സേവനത്തില്‍ 125 വര്‍ഷം പിന്നിട്ട പള്ളിപ്രത്തുശ്ശേരി സെന്റ് ജോസഫ് എല്‍.പി.സ്‌കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷം ഗായകന്‍ വി.ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.അനില്‍ കുമാര്‍ അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്‌ററര്‍ ആനിമരിയ, സിസ്റ്റര്‍.പവിത്ര, ഫൊറോന പള്ളി വികാരി ഫാ.പോള്‍ ചിററിനപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സെബാസ്റ്റ്യന്‍, എ.രമണന്‍ കടമ്പറ, ആന്റണി സ്‌കറിയ, എ.എസ്.മുരളീധരന്‍, ജോഷി പരമേശ്വരന്‍, കെ.എന്‍.നടേശന്‍, സിസ്റ്റര്‍.ശുഭാമരിയ, അനിയമ്മ അശോകന്‍, റോജന്‍ മാത്യു, എിവര്‍ പ്രസംഗിച്ചു.