Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂത്താല താലപ്പൊലി ഭക്തിസാന്ദ്രമായി.
16/11/2016
അഷ്ടമി മഹോത്സവത്തിന്റെ ആറം ദിവസം കേരള വേലന്‍ മഹാജനസഭ മഹിളാസംഘം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ മഹാദേവ ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി.

വൈക്കം: അഷ്ടമി മഹോത്സവത്തിന്റെ ആറാം ദിവസം കേരള വേലന്‍ മഹിളാ മഹാജനസഭ, തമിഴ് വിശ്വബ്രഹ്മസമാജം, വിളക്കിത്തല നായര്‍ സമാജം എന്നിവ മഹാദേവ ക്ഷേത്രത്തിലേക്ക് നടത്തിയ പൂത്താല താലപ്പൊലി ഭക്തിസാന്ദ്രമായി. കേരള വേലന്‍ മഹിളാ മഹാജനസഭ താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി കാളിയമ്മനട ദേവീക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയശേഷമാണ് പുറപ്പെട്ടത്. വാദ്യമേളങ്ങള്‍ മുത്തുക്കുടകള്‍ എന്നിവ അണിനിരന്നു. താലൂക്ക് പ്രസിഡന്റ് ലളിതാ ശശി, സെകട്ടറി കെ.കെ ഉഷ, ട്രഷറര്‍ കെ.കെ സുലോചന, വേലന്‍ മഹാജനസഭ താലൂക്ക് പ്രസിഡന്റ് കെ.ഇ മണിയന്‍, സെക്രട്ടറി ആര്‍.അശോകന്‍, രക്ഷാധികാരി കെ.കെ പത്മനാഭന്‍, എം.കെ.രവി, സുകുമാരന്‍, കെ.ബാബു, സതീശന്‍, സഹദേവന്‍, ബി.മുരളി എന്നിവര്‍ നേതൃത്വം നല്‍കി. നഗരം ചുറ്റിവന്ന താലപ്പൊലി ദീപാരധനക്കുശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വെച്ച് താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു.

വിളക്കിത്തല നായര്‍ സമാജത്തിന്റെ നേതൃത്വത്തിലുള്ള താലപ്പൊലി വടക്കേകവല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയശേഷം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. മയിലാട്ടവും വാദ്യമേളങ്ങളും മുത്തുക്കുടകളും താലപ്പൊലിക്ക് ഭംഗിപകര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍, രക്ഷാധികാരി അയ്യപ്പന്‍, ചെയര്‍മാന്‍ എന്‍.ഗോപിനാഥന്‍, താലൂക്ക് പ്രസിഡന്റ് കെ.ജി സജീവ്, വനിതാ വിഭാഗം പ്രസിഡന്റ് സിന്ധു ഡിസില്‍, സുരേഷ്, മിനി അജിത്ത്, ആനന്ദവല്ലി നാണപ്പന്‍, ശ്യാംകുമാര്‍, പരമേശ്വരന്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കെ.നാണപ്പന്‍, എന്നിവര്‍ നേതൃത്വം നല്‍കി. നഗരം ചുററിയ താലപ്പൊലി ദീപാരധനയ്ക്ക് ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു.

വൈക്കത്തഷ്ടമിയുടെ ആറാം ഉത്സവദിവസം തമിഴ് വിശ്വബ്രഹ്മസമാജം നടത്തിയ താലപ്പൊലി നഗരത്തിന് ദൃശ്യഭംഗി പകര്‍ന്നു. നഗരം ചുറ്റിവന്ന താലപ്പൊലി ദീപാരധനയ്ക്ക്‌ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വെച്ച് താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു.