Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോലീസിന്റെ അതിര്‍വരമ്പുകള്‍ക്കിടയിലും മോഷ്ടാക്കളുടെയും പോക്കററടിക്കാരുടെയും വിളയാട്ടം.
16/11/2016

വൈക്കം: പോലീസിന്റെ അതിര്‍വരമ്പുകള്‍ക്കിടയിലും മോഷ്ടാക്കളുടെയും പോക്കററടിക്കാരുടെയും വിളയാട്ടം. ഇന്നലെ അഷ്ടമിയോടനുബന്ധിച്ച് നഗരത്തിലെത്തിയ ബസ് യാത്രക്കാരന്റെ പോക്കററില്‍നിന്ന് 5000 രൂപ മോഷ്ടാക്കള്‍ അപഹരിച്ചു. ചെമ്മനാകരി സ്വദേശിയായ മധ്യവയസ്‌കന്‍ ബാങ്കില്‍ ലോണ്‍ അടയ്ക്കാന്‍ കൊണ്ടുവന്ന തുകയാണ് യാത്രക്കിടെ പോക്കറ്റടിക്കപ്പെട്ടത്. സംഭവം നടന്ന ഉടന്‍ ബസ് ജീവനക്കാരെ വിവരമറിയിച്ചെങ്കിലും ഇവര്‍ കാര്യമായി ഗൗനിച്ചില്ല. മോഷ്ടാക്കളായ പലരെക്കുറിച്ചും പോലീസ് ക്ഷേത്രത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെയെല്ലാം വെല്ലുന്ന രീതിയില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചാണ് മോഷ്ടാക്കള്‍ വിലസുന്നത്.