Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രളയബാധയെത്തുടര്‍ന്ന് ദുരിതത്തിലായ ചെന്നൈ നിവാസികളെ സഹായിക്കുന്നതിനായി ജൂനിയര്‍ റെഡ്‌ക്രോസ് വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌ക്കൂള്‍ യൂണിററ്
10/12/2015
പ്രളയബാധയെത്തുടര്‍ന്ന് ദുരിതത്തിലായ ചെന്നൈ നിവാസികളെ സഹായിക്കുന്നതിനായി ജൂനിയര്‍ റെഡ്‌ക്രോസ് വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌ക്കൂള്‍ യൂണിററ് മുന്നിട്ടിറങ്ങി. സ്‌ക്കൂള്‍ യൂണിററിന്റെ നേതൃത്വത്തില്‍ മരുന്ന്, വസ്ത്രം, സഹായധനം എന്നിവ സമാഹരിച്ച് ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈററിക്ക് കൈമാറി. സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ മാനേജര്‍ ഫാ. വര്‍ഗീസ് ഇടശേരിയില്‍ നിന്നും സഹായനിധി റെഡ്‌ക്രോസ് സൊസൈററി ജില്ലാ സെക്രട്ടറി ജമീമ ടി.ജോയ് ഏററുവാങ്ങി. ഹെഡ്മിസ്ട്രസ് മെഴ്‌സി ഡേവിഡ്, എം.പി.ടി.എ ചെയര്‍പേഴ്‌സണ്‍ നിഷ അനില്‍കുമാര്‍, ജൂനിയര്‍ റെഡ്‌ക്രോസ് ജില്ലാ സെക്രട്ടറി നിഷ കെ.പവിത്രന്‍ ബിനോയ് ജോസഫ്, എല്‍സിററ് സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു.