Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചേര്‍ത്തലയിലെ പ്രമുഖ ഗൃഹോപകരണ സ്ഥാപനത്തില്‍ നിന്നും വാങ്ങിയ വാറന്റിയുള്ള എയര്‍ കണ്ടീഷന്‍ മാസങ്ങള്‍ക്കുള്ളില്‍ തകരാറില്‍
16/11/2016

വൈക്കം: ചേര്‍ത്തലയിലെ പ്രമുഖ ഗൃഹോപകരണ സ്ഥാപനത്തില്‍ നിന്നും വാങ്ങിയ വാറന്റിയുള്ള എയര്‍ കണ്ടീഷന്‍ മാസങ്ങള്‍ക്കുള്ളില്‍ തകരാറില്‍. വിവരം കമ്പനിയെയും കടക്കാരെയും അറിയിച്ചിട്ടും നാല്‍പത് ദിവസമായിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഫോണില്‍ വിളിച്ചിട്ടും നടപടി ഉണ്ടാകാതെ വന്നതിനെ തുടര്‍ന്ന് വെട്ടിക്കാട്ട്മുക്ക് ജിലാനി മന്‍സിലില്‍ അഷ്‌റഫ് കടയില്‍ നേരിട്ടെത്തി കാര്യം ബോധിപ്പിച്ചു. ഈ സമയം കമ്പനിയുടെ മെക്കാനിക്ക് വരുമെന്ന് ഇവര്‍ മറുപടി നല്‍കി. നടപടിയാകാത്തതിനെ തുടര്‍ന്ന് വീണ്ടും കടയില്‍ എത്തിയപ്പോള്‍ കേടായ സാധനങ്ങള്‍ കമ്പനിയില്‍ നിന്നും വന്നാലേ മാററിത്തരാന്‍ സാധിക്കുള്ളുവെന്നും അല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുപറഞ്ഞ് അവര്‍ തടിതപ്പി. ഇതേത്തുടര്‍ന്ന് അഷ്‌റഫ് കടയുടമക്കും കമ്പനിക്കുമെതിരെ ഉപഭോക്തൃകോടതിയില്‍ കേസ് ഫയല്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ്.