Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുല്ലാന്തിയാര്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ കൂട്ടായ്മയില്‍ തുടക്കമായി.
15/11/2016
ചെമ്പ് പഞ്ചായത്തിലെ പുല്ലാന്തിയാര്‍ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം കല്ലുകുത്താംകടവില്‍ സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു

തലയോലപ്പറമ്പ്: ചെമ്പ് പഞ്ചായത്തിന്റെ കിഴക്കന്‍മേഖലയെ ശുദ്ധജല സമ്പന്നമാക്കിയിരുന്ന പുല്ലാന്തിയാര്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ കൂട്ടായ്മയില്‍ തുടക്കമായി. മൂവാററുപുഴയാറിന്റെ പ്രധാന കൈവഴികളിലൊന്നായ പുല്ലാന്തിയാര്‍ പുല്ലും പായലും ചെളിയും നിറഞ്ഞ് മലിനീകരണപ്പെട്ട് നീരൊഴുക്ക് നിലച്ചിട്ട് വര്‍ഷങ്ങളായി. പുഴയുടെ നശീകരണംചെമ്പ് പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയായ ഏനാദി, ബ്രഹമമംഗലം, തുരുത്തുമ്മ പ്രദേശങ്ങളുടെ കാര്‍ഷികസംസ്‌കൃതിയെ തന്നെ തകിടം മറിച്ചു. ഇതേത്തുടര്‍ന്ന് പുഴയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് കിസാന്‍സഭ മുന്‍കയ്യെടുത്ത് ജനകീയ കൂട്ടായ്മ ചേര്‍ന്ന് പുല്ലാന്തിയാര്‍ സംരക്ഷണസമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ നേതൃത്വത്തിലാണ് യന്ത്രമുപയോഗിച്ചും, മനുഷ്യാധ്വാനം കൊണ്ടും പുല്ലാന്തിയാര്‍ ഒഴുകുന്ന അഞ്ച് കിലോമീററര്‍ ദൂരം പുനരുദ്ധരിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. കല്ലുകുത്താംകടവില്‍ നടന്ന ചടങ്ങില്‍ പുനരുദ്ധാരണപ്രവൃത്തികളുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. സമിതി ചെയര്‍മാന്‍ എന്‍.ചന്ദ്രഹാസന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ എസ്.ജയപ്രകാശ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സന്ധ്യാമോള്‍ സുനില്‍, സുധര്‍മന്‍, സമിതി കണ്‍വീനര്‍ പി.സി ഹരിദാസന്‍, ട്രഷറര്‍ ടി.ആര്‍ രവീന്ദ്രന്‍, വെള്ളൂര്‍ പഞ്ചായത്ത് അംഗം സുഗുണന്‍, ടി.ആര്‍ രവീന്ദ്രന്‍, വി.കെ പുഷ്‌ക്കരന്‍, പി.എസ് പുഷ്പമണി എന്നിവര്‍ പ്രസംഗിച്ചു.