Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രധാന്യം മാതാപിതാക്കള്‍ തിരിച്ചറിയണമെന്നും അത് കുട്ടികളുടെ വളര്‍ച്ചക്ക് അനിവാര്യമാണെന്നും സി.കെ ആശ എം.എല്‍.എ.
15/11/2016
സോഷ്യല്‍ ജസ്റ്റിസ് ഫോറം വൈക്കം ആശ്രമം സ്‌ക്കൂളില്‍ സംഘടിപ്പിച്ച 'നമുക്ക് പഠിക്കാം, നന്മയുടെ പാഠം സൗഹൃദ കൂട്ടായ്മ'യുടെ ജില്ലാതല ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രധാന്യം മാതാപിതാക്കള്‍ തിരിച്ചറിയണമെന്നും അത് കുട്ടികളുടെ വളര്‍ച്ചക്ക് അനിവാര്യമാണെന്നും സി.കെ ആശ എം.എല്‍.എ. സോഷ്യല്‍ ജസ്റ്റിസ് ഫോറം വൈക്കം ആശ്രമം സ്‌ക്കൂളില്‍ സംഘടിപ്പിച്ച 'നമുക്ക് പഠിക്കാം, നന്മയുടെ പാഠം സൗഹൃദ കൂട്ടായ്മ'യുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അവര്‍. മനുഷ്യമനസ്സുകളില്‍നിന്ന് നന്മയുടെ പ്രകാശം മാഞ്ഞുപോകുന്നതാണ് ഇന്നത്തെ ലോകം നേരിടുന്ന പ്രതിസന്ധിക്കുകാരണമെന്നും സി.കെ ആശ അഭിപ്രായപ്പെട്ടു. ഫോറം സംസ്ഥാന കമ്മിറ്റി അംഗം വിനോദ് തൂമ്പുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശിശുദിനാഘോഷം സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസും, പ്രതിഭാസംഗമം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസും ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തി. അവയവദാന സമ്മതപത്ര സമാഹരണം ജില്ലാ സെക്രട്ടറി വി.മാര്‍ക്കോസും, പേരന്റ്‌സ് ഫോറം മേഖലാ കണ്‍വന്‍ഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കുരുവിള ആഗസ്തിയും ഉദ്ഘാടനം ചെയ്തു. റാണി വൃന്ദ ശിശുദിന സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.ആര്‍ സംഗീത, ടി.വൈ ജോയ്, പി.ആര്‍ ബിജി, അനീഷ് പി.കുമാര്‍, പി.ജോസ്, എ.പി അശ്വതി, എം.വി ജ്യോതി, കെ.മഞ്ജുമോള്‍, സ്മിത മഹേഷ്, പി.ടി ജിനീഷ്, വി.വി കനകാംബരന്‍ എന്നിവര്‍ പ്രസംഗിച്ചു.