Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലപ്പൊലി വര്‍ണാഭമായി.
15/11/2016
വൈക്കത്തഷ്ടമിയുടെ അഞ്ചാം ദിവസം കെ.പി.എം.എസ് (പുന്നല വിഭാഗം) മഹിളാ ഫെഡറേഷന്‍ മഹാദേവ ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി

വൈക്കം: കെ.പി.എം.എസ്. (പുന്നല വിഭാഗം) വൈക്കം യൂണിയന്റെയും കെ.പി.എം.എഫ് യൂണിയന്റെയും നേതൃത്വത്തില്‍ അഷ്ടമി ഉത്സവത്തിന്റെ അഞ്ചാം നാളില്‍ നടത്തിയ താലപ്പൊലി വര്‍ണാഭമായി. കൊച്ചാലൂംചുവട് ഭഗവതി സന്നിധിയില്‍ പൂജകള്‍ നടത്തി താലങ്ങള്‍ നിറച്ചശേഷമാണ് താലപ്പൊലി പുറപ്പെട്ടത്. വടക്കേകവല, കൊച്ചുകവല, ആശുപത്രിറോഡ്, ജെട്ടി, പടിഞ്ഞാറെനടവഴി നീങ്ങിയ താലപ്പൊലിക്ക് വാദ്യമേളങ്ങളും മുത്തുക്കുടകളും അകമ്പടിയേകി. യൂണിയന്‍ പ്രസിഡന്റ് ശശിധരന്‍ അക്കരപ്പാടം, സെക്രട്ടറി ഉല്ലല മധു, ട്രഷറര്‍ ശശി നാനാടം, കെ.പി.എം.എഫ് പ്രസിഡന്റ് സതിയമ്മ, സെക്രട്ടറി ബിനു പ്രകാശന്‍, ട്രഷറര്‍ ജലജ, ശ്യാമള, രാധാമണി, സരോജിനി, രത്‌നനമ്മ, ജയദേവരാജന്‍, അന്‍സര, ശ്രീജ എന്നിവര്‍ നേതൃത്വം നല്‍കി. ദീപാരധനയ്ക്ക്‌ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വെച്ച് താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു. കെ.പി.എം.എസ്. വൈക്കം യൂണിയന്റെയും കെ.പി.എം.എഫ് യൂണിയന്റെയും നേതൃത്വത്തില്‍ അഷ്ടമിയുടെ അഞ്ചാം ദിവസം മഹാദേവ ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തി. യൂണിയന്‍ ഓഫീസ് മന്ദിരത്തില്‍ നിന്നും പുറപ്പെട്ട താലപ്പൊലിയുടെ ദീപപ്രകാശനം കെ.പി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബിന്ദു നിര്‍വഹിച്ചു. വടക്കേകവല, കൊച്ചുകവല, കെ.എസ്.ആര്‍.ടി.സി, ജെട്ടി, പടിഞ്ഞാറെനടവഴി നീങ്ങിയ താലപ്പൊലി ദീപാരാധനയ്ക്ക്‌ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വെച്ച് താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു. യൂണിയന്‍ പ്രസിഡന്റ് കെ.രാജു, സെക്രട്ടറി ജയകുമാര്‍, വനിതാവിഭാഗം പ്രസിഡന്റ് വിജയലക്ഷ്മി ശശീന്ദ്രന്‍, സെക്രട്ടറി ശകുന്തള രാജു, വി.കെ സോമന്‍, സി.പി കുഞ്ഞന്‍, പി.യു അമ്മിണി, ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.