Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി എം പി വൈക്കം ഏരിയാ സമ്മേളനം 26ന്
14/11/2016

വൈക്കം: സി എം പി വൈക്കം ഏരിയാ സമ്മേളനം 26ന് വൈക്കം വ്യാപാരഭവന്‍ ഓഡിറേറാറിയത്തില്‍ നടക്കും. വൈകുന്നേരം 5ന് കച്ചേരിക്കവലയില്‍ നടക്കുന്ന പൊതുസമ്മേളനം സി എം പി ജനറല്‍ സെക്രട്ടറി സി പി ജോണ്‍ ഉദ്ഘാടനം ചെയ്യും. കെ ഗിരീഷ് അദ്ധ്യക്ഷത വഹിക്കും. പി കെ രഘുവരന്‍ സ്വാഗതം ആശംസിക്കും. ഡല്‍ഹി 2016 ക്വിക് ബോക്‌സിംഗ് ദേശീയ ജേതാവും വൈക്കം സ്വദേശിനിയുമായ എം എസ് പ്രസീനയ്ക്ക് സ്വീകരണം നല്‍കും. എം ജി മധുസൂദനന്‍, തമ്പി ചന്ദ്രന്‍, അഡ്വ. എ രാജീവ്, കെ വി ഭാസി, എന്‍ കെ മത്തായി, കെ കെ മോഹനന്‍, മഹേശ്വരിയമ്മ, ജിജി ഭാസ്‌ക്കര്‍, ഡി കുര്യാച്ചന്‍ എന്നിവര്‍ പ്രസംഗിക്കും.