Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: കര്‍ശനനടപടികളുമായി പൊതുവിതരണ വകുപ്പ്
14/11/2016

വൈക്കം: ശബരിമല തീര്‍ത്ഥാടനം, അഷ്ടമി എന്നിവയോടനുബന്ധിച്ച് ഹോട്ടലുകള്‍ക്ക് കര്‍ശനനിര്‍ദ്ദേശങ്ങളുമായി പൊതുവിതരണ വകുപ്പ്. നിലവില്‍ ഹോട്ടലുള്ളവരും താല്‍ക്കാലികമായി തുടങ്ങിയവരും ജില്ലാ ഭരണകൂടം നിശ്ചയിച്ച വിലവിവരപ്പട്ടിക വ്യക്തമായി ഉപഭോക്താക്കള്‍ കാണത്തക്കവിധം പ്രദര്‍ശിപ്പിക്കേണ്ടതും, അതേവില മാത്രം വാങ്ങേണ്ടതുമാണ്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ക്ഷേത്രത്തിലെത്തിച്ചേരുന്ന വിശ്വാസികളെ ചൂഷണം ചെയ്യാതെ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്കില്‍ ഗുണമേന്മയുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ നല്‍കണം. നല്‍കുന്ന ഭക്ഷണത്തിന് നിര്‍ബന്ധമായും ബില്ല് നല്‍കണം. ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ ഒരു കാരണവശാലും ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഉപയോഗിക്കരുത്. അഷ്ടമിയോടനുബന്ധിച്ച് താല്‍ക്കാലികമായി ഭക്ഷണവില്‍പന നടത്തുന്നവര്‍ നഗരസഭയില്‍ നിന്നും താല്‍ക്കാലിക ലൈസന്‍സ് എടുത്തിരിക്കണം. കൂടാതെ വില്‍പന നടത്തുന്ന സാധനങ്ങളുടെ വില കടയുടെ മുന്‍വശത്ത് വ്യക്തമായി എഴുതി പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഇതിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.