Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി ആഘോഷം മാലിന്യമുക്തമാകട്ടെ
14/11/2016

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ 'നവകേരളം' പദ്ധതിയുടെ വെളിച്ചത്തില്‍ ഇത്തവണത്തെ അഷ്ടമിക്കാലം മാലിന്യവിമുക്തമോ മാലിന്യം പരമാവധി കുറയ്ക്കുന്നതോ ആയി ആഘോഷിക്കുന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് ചിന്തിക്കാവുന്നതാണ്. ശബരിമലയിലെ ഈ ഉത്സവക്കാലം പ്ലാസ്റ്റിക്ക് മുക്തമാക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. അഷ്ടമിക്കാലത്ത് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ 50 മൈക്രോണില്‍ കുറവുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ പൂര്‍ണമായും നിരോധിക്കാന്‍ നഗരസഭയ്ക്കു കഴിയും. പ്ലാസ്റ്റിക് കുപ്പികള്‍, ബാഗുകള്‍, കൂടുകള്‍, പേപ്പര്‍ മാലിന്യങ്ങള്‍ തുടങ്ങിയവ നിരത്തുകളില്‍ തോന്നുംപടി വലിച്ചെറിയാതെ തരംതിരിച്ച് നിക്ഷേപിക്കാനും ശേഖരിക്കാനും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണം. ഡിസ്‌പോസിബിള്‍ ഗ്ലാസുകളും പ്ലെയ്‌ററുകളും ഉപയോഗിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ തന്നെ അവയുടെ മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള സൗകര്യം ഉണ്ടാക്കണം. അഷ്ടമിക്കാലത്ത് നിരത്തുകളില്‍ സര്‍വസാധാരണമായി കാണുന്ന കരിമ്പിന്‍നീരെടുത്തതിനു ശേഷമുള്ള ചണ്ടിയും മററ് ജൈവാവശിഷ്ടങ്ങളും ദിവസേന ശേഖരിച്ച് നഗരസഭയുടെ മാലിന്യസംസ്‌കരണ പ്ലാന്റില്‍ കമ്പോസ്റ്റിംഗ് നടത്തണം. ഓടകളിലെ തടസ്സങ്ങള്‍ നീക്കി അഴുക്കുവെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനും നടപടി വേണം. നഗരസഭയും ജനമൈത്രി പോലിസും ഒന്നു മനസുവെച്ചാല്‍ പൂര്‍ണതോതിലല്ലെങ്കിലും മാലിന്യമുക്തമായ ഉത്സവാഘോഷങ്ങള്‍ക്കൊരു മാതൃകയായി ഇത്തവണത്തെ അഷ്ടമി ഉത്സവം മാററിയെടുക്കാനാവുമെന്നതില്‍ സംശയമില്ല.