Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താറാവുകള്‍ക്ക് ഒന്നിന് 400 രൂപവീതം നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ്
14/11/2016

വൈക്കം: വെച്ചൂര്‍, തലയാഴം മേഖലയില്‍ പക്ഷിപ്പനി ബാധിച്ചതുമൂലം കൊന്നൊടുക്കിയ താറാവുകള്‍ക്ക് ഒന്നിന് 400 രൂപവീതം നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. പി.ഐ ജയകുമാര്‍ ആവശ്യപ്പെട്ടു. താറാവുകര്‍ഷകരില്‍ ഭൂരിഭാഗം പേരും ഭീമമായ തുക പ്രതിരോധ മരുന്നുകള്‍ക്കായി ചെലവഴിച്ചിട്ടും യാതൊരു പ്രയോജനവും ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കുകയായിരുന്നു. ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. ആയതിനാല്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള താറാവൊന്നിന് 200 രൂപ എന്നത് തീര്‍ത്തും അപര്യാപ്തമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ താറാവൊന്നിന് 400 രൂപ ക്രമത്തില്‍ നഷ്ടപരിഹാരം അനുവദിക്കണം. ഫലപ്രദമായ പ്രതിരോധ ഔഷധം കണ്ടുപിടിക്കാത്തതിന്റെയും വിതരണം ചെയ്യാത്തതിന്റെയും പിന്നില്‍ അന്യസംസ്ഥാന താറാവ് ഹാച്ചറി ലോബികള്‍ക്ക് പങ്കുണ്ടോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും അഡ്വ. പി.ഐ ജയകുമാര്‍ ആവശ്യപ്പെട്ടു.