Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആക്ഷന്‍ പ്ലാന്‍ നിര്‍ദ്ദേശങ്ങള്‍ കൈമാറി
09/12/2015
വൈക്കം നഗരസഭ കുടുംബശ്രീയുടെ ആക്ഷന്‍ പ്ലാന്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നഗരസഭയ്ക്ക് കൈമാറി. നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസിന്റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച യോഗത്തിന് കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി വി മണികണ്ഠന്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് സി ഡി എസ് ചെയര്‍പേഴ്‌സണന്‍ വത്സല നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ എ സി മണിയമ്മ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മററി ചെയര്‍മാന്‍ പി ശശിധരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മററി ചെയര്‍മാന്‍ രോഹിണിക്കുട്ടി അയ്യപ്പന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മററി ചെയര്‍മാന്‍ ഇന്ദിരദേവി, കൗണ്‍സിലര്‍മാരായ ഹരിദാസന്‍ നായര്‍, സുമ കുസുമന്‍, സന്തോഷ്, ഷേര്‍ളി പ്രകാശ്, ഷിബി സന്തോഷ്, അംബരീഷ്, മോഹനകുമാരി, സിന്ധു സജീവന്‍, ശ്രീകുമാരി, സൗദാമിനി, സെല്‍ബി, സംഗീത എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഉപസമിതി കണ്‍വീനര്‍ കവിത രാജേഷ് യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി രേഖപ്പെടുത്തി.