Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം-തവണക്കടവ് ഫെറിയില്‍ അടിയന്തിരമായി പുതിയ ബോട്ടുകള്‍ അനുവദിക്കണമെന്ന് എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കമ്മിററി
12/11/2016

വൈക്കം: വൈക്കം-തവണക്കടവ് ഫെറിയില്‍ അടിയന്തിരമായി പുതിയ ബോട്ടുകള്‍ അനുവദിക്കണമെന്ന് എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കമ്മിററി ആവശ്യപ്പെട്ടു. സാധാരണ ദിവസങ്ങളില്‍ മൂന്ന് സര്‍വീസ് ബോട്ടുകളും ഒരു സ്‌പെയര്‍ ബോട്ടും ഉള്‍പ്പെടെ നാല് ബോട്ടുകള്‍ സര്‍വീസിന് ആവശ്യമുള്ള ഇവിടെ ഇപ്പോള്‍ എ 82, എ 90 എന്നീ നമ്പറുകളില്‍പ്പെട്ട രണ്ട് ബോട്ടുകള്‍ മാത്രമാണുള്ളത്. ഇതില്‍ എ 82 നമ്പര്‍ ബോട്ട് മറെറാരു ഫെറിയില്‍ ഗതാഗതത്തിനു യോഗ്യമല്ലെന്നു കണ്ട് ജലഗതാഗത ഡയറക്ടറേററില്‍ നിന്നും മാററുന്നതിന് നിര്‍ദ്ദേശിച്ചതുമാണ്. കൂടാതെ എ 89 നമ്പര്‍ ബോട്ട് അററകുററപ്പണിക്കായി വൈക്കം ജെട്ടിയില്‍ കെട്ടിയിടാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ ചെറിയ തകരാര്‍ പരിഹരിച്ച് സര്‍വീസ് നടത്തുന്നതിന് ഗൗരവമായ ഇടപെടല്‍ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പലപ്പോഴും അനുവദിക്കപ്പെട്ടതിനേക്കാള്‍ അധികം യാത്രക്കാരുമായാണ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്. അഷ്ടമിയോടനുബന്ധിച്ച് തിരക്ക് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജീര്‍ണാവസ്ഥയിലുള്ള ബോട്ടുകള്‍ മാററി പകരം പുതിയ ബോട്ടുകള്‍ സര്‍വീസ് നടത്തുന്നതിനാവശ്യമായ നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മണ്ഡലം പ്രസിഡന്റ് എം.പി സാനു, സെക്രട്ടറി അഡ്വ. എം.ജി രഞ്ജിത്ത് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.