Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി: കലയുടെ രാവുകള്‍ ഭക്തിസാന്ദ്രം
12/11/2016

വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി മഹോത്സവത്തിന് കൊടിയേറിയതോടെ നാടും നഗരവും ഉത്സവലഹരിയിലായി. രാത്രി പകല്‍ വ്യത്യാസമില്ലാതെ വിശ്വാസികള്‍ ഒന്നടങ്കം ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും. സ്വരമണ്ഡപത്തില്‍ അരങ്ങേററം കുറിക്കാന്‍ ഒരുപിടി ഭാവിതാരങ്ങളാണ് കാത്തിരിക്കുന്നത്. ഇവര്‍ക്ക് ആവേശം പകരാന്‍ ഭക്തരും കുടുംബാംഗങ്ങളുമൊക്കെയെത്തും. കലാമണ്ഡപത്തെ ആവേശത്തിമിര്‍പ്പിലാക്കാന്‍ പേരുകേട്ട കലാകാരന്‍മാരും സിനിമാതാരങ്ങളുമൊക്കെ എത്തുന്നതോടെ വൈക്കത്തിന്റെ തനിമ കേരളം മുഴുവന്‍ അരങ്ങുതകര്‍ക്കും. ആദ്യദിനങ്ങള്‍ തന്നെ കലാമണ്ഡപങ്ങള്‍ ജനസാന്നിദ്ധ്യത്താല്‍ ശ്രദ്ധേയമായി.