Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വയലാര്‍ സര്‍ഗ്ഗസംഗമം 2016
11/11/2016

വൈക്കം: പുരോഗമന കലാസാഹിത്യസംഘം ഏരിയ കമ്മററിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വയലാര്‍ സര്‍ഗ്ഗസംഗമം 2016 സംസ്ഥാന ഗ്രന്ഥശാല സംഘം മുന്‍ പ്രസിഡന്റ് പി കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പിന്നണിഗായകന്‍ ദേവാനന്ദ്, സംസ്ഥാന നാടക അവാര്‍ഡ് ജേതാവ് പ്രദീപ് മാളവിക, സംഗീത അക്കാദമി അവാര്‍ഡ് നേടിയ ബി ഹരികൃഷ്ണന്‍ എന്നിവരെ ഉപഹാരവും പൊന്നാടയും അണിയിച്ച് ആദരിച്ചു. കെ കെ ഗണേശന്‍, എം ഡി ബാബുരാജ്, അഡ്വ. അംബരീഷ് വാസു, ടി കെ ഗോപി, കെ സി കുമാരന്‍, സുബ്രഹ്മണ്യന്‍ അമ്പാടി, എം രവീന്ദ്രന്‍, കെ ആര്‍ ബീന, സബീര്‍ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. അജീഷ് ദാസന്‍, ജയകുമാര്‍, കെ പവിത്രന്‍ എന്നിവര്‍ കവിതകള്‍ ആലപിച്ചു. വയലാര്‍ ഗാനസന്ധ്യയും നടത്തി.