Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൈചലഞ്ച് അടുക്കളത്തോട്ട മത്സരം
09/12/2015
'മൈ ചലഞ്ച്' അടുക്കളതോട്ട മത്സരത്തിന്റെ ലോഗോ പ്രകാശനം അനാമയ ബ്രാന്റ് അംമ്പാസിഡര്‍ ഗായിക വൈക്കം വിജയലക്ഷ്മി നിര്‍വ്വഹിക്കുന്നു
വൈക്കത്തെ വീട്ടമ്മമാര്‍ക്ക് ജൈവകൃഷിയില്‍ പ്രോത്സാഹനം നല്‍കുന്നതിനായി അനാമയ ഓര്‍ഗാനിക്ക് ക്ലബ്ബ് രൂപം കൊടുത്തിട്ടുള്ള 'മൈ ചലഞ്ച്' അടുക്കളതോട്ട മത്സരത്തിന്റെ ലോഗോ പ്രകാശനം അനാമയ ബ്രാന്റ് അംമ്പാസിഡര്‍ ഗായിക വൈക്കം വിജയലക്ഷ്മി നിര്‍വ്വഹിച്ചു. 2016 ഏപ്രില്‍ 30 വരെയാണ് മത്സരത്തിന്റെ കാലാവധി. ഏററവും നല്ല അടുക്കള തോട്ടത്തിന് 5001 രൂപയുടെ ക്യാഷ് അവാര്‍ഡും ബഹുമതി പത്രവും നല്‍കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. അനാമയ രക്ഷാധികാരി പി സോമന്‍പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം കെ അജിത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പി രാജീവ് എക്‌സ് എം പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സുഗതന്‍, കൃഷി വിജ്ഞാന കേന്ദ്രം റിട്ട. പ്രൊഫ. ഡോ. എന്‍ കെ ശശിധരന്‍, അനാമയ പ്രസിഡന്റ് എം മധു, സെക്രട്ടറി പ്രേംലാല്‍ പി പി, വൈസ് പ്രസിഡന്റ് എന്‍ ആര്‍ ബിജു എന്നിവര്‍ പ്രസംഗിച്ചു. രജിസ്‌ട്രേഷനും അന്വേഷണങ്ങള്‍ക്കും 8301052402, 9447869261 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.