Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശാന്തിഗിരി സ്റ്റാള്‍ പ്രവര്‍ത്തനമാരംഭിച്ചു.
11/11/2016

വൈക്കം: അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് ശാന്തിഗിരി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ലക്ഷ്യമിട്ട് ശാന്തിഗിരി സ്റ്റാള്‍ പ്രവര്‍ത്തനമാരംഭിച്ചു. വടക്കേനടയിലെ പ്രണവം ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്റ്റാള്‍ വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ആശ്രമം ഡയറക്ടര്‍ സ്വാമി മധുരനാഥ് ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു. ഗാന്തിഗിരി പബ്ലിക്കേഷന്‍സ് പുസ്തകങ്ങള്‍, കറിപൗഡറുകള്‍, ഔഷധക്കൂട്ടുകള്‍, ആയുര്‍വേദ മരുന്നുകള്‍, സോപ്പുകള്‍, പപ്പടം തുടങ്ങി പ്രകൃതിയുടെ പരിരക്ഷണത്തിലൂടെ ശാന്തിഗിരി വികസിപ്പിച്ചെടുത്ത ഉത്പന്നങ്ങളെല്ലാം സ്റ്റാളില്‍ ലഭ്യമാണ്. ബ്രഹ്മചാരി അനൂപ്, ബിനു കല്ലാര്‍, വി ജോയി, നന്ദുലാല്‍ വി എന്നിവര്‍ സംസാരിച്ചു.