Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ അമ്മ മലയാളം 37-ാമത് സാഹിത്യകൂട്ടായ്മ 13ന്
11/11/2016

വൈക്കം: ബഷീര്‍ അമ്മ മലയാളം 37-ാമത് സാഹിത്യകൂട്ടായ്മ 13ന് 3 മണിക്ക് തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനു സമീപത്തെ അനുപമ ബില്‍ഡിംഗിലെ പ്രത്യേകം തയ്യാറാക്കിയ മജീദ് - സുഹറ ക്ലാസ് മുറിയില്‍ നടക്കും. കേരളത്തിന്റെ 60 വര്‍ഷത്തെ സാഹിത്യ സാംസ്‌കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒരു ചര്‍ച്ചയാണ് പരിപാടി. ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി എം കെ ഷിബു മോഡറേററര്‍ ആയിരിക്കും. ഡോ. എച്ച് എസ് പി സുധാംശു, ഡോ. എസ് പ്രീതന്‍, ഡോ. യു ഷംല എന്നിവര്‍ അവതാരകരായിരിക്കും. സെന്റ് സേവ്യഴ്‌സ് കോളേജ് മലയാളവിഭാഗം പ്രൊഫ. എ ജി രേഖ സ്വാഗതം പറയും. ഡോ. വി മദനകുമാരന്‍ പ്രാര്‍ത്ഥനയും, ഗിരിജന്‍ ആചാരി അവരണഗാനവും നടത്തും. പി ബി രാജു നന്ദി രേഖപ്പെടുത്തും.