Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി എടുത്ത കുഴികള്‍ മൂടാത്തത് ജനങ്ങള്‍ക്ക് ദുരിതം സൃഷ്ടിക്കുന്നു.
11/11/2016

തലയോലപ്പറമ്പ്: മിഠായിക്കുന്നം-വെട്ടിക്കാട്ട്മുക്ക് റോഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി എടുത്ത കുഴികള്‍ മൂടാത്തത് ജനങ്ങള്‍ക്ക് ദുരിതം സൃഷ്ടിക്കുന്നു. മിഠായിക്കുന്നം എന്‍.എസ്.എസ് കരയോഗം ഓഫീസിനുമുന്നിലുള്ള റോഡില്‍ മൂന്ന് ഭാഗത്താണ് പുതിയ പൈപ്പുലൈന്‍ സ്ഥാപിക്കുന്നതിനുള്ള കുഴികള്‍ എടുത്ത് പൈപ്പുകള്‍ സ്ഥാപിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ മൂടാതെ കിടക്കുന്നത്. നൂറുകണക്കിന് ടൂവീലറുകള്‍ കടന്നുപോകുന്ന വീതികുറഞ്ഞ ഈ റോഡില്‍ അപകടസാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ എത്രയും വേഗം കുഴികള്‍ മൂടൂന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ മിഠായിക്കുന്നം ബ്രാഞ്ച് സെക്രട്ടറി പി.ഹരിദാസന്‍ ആവശ്യപ്പെട്ടു.