Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരിത്രപ്രസിദ്ധമായ അഷ്ടമി മഹോത്സവത്തിന് കൊടിയേറി.
11/11/2016
വൈക്കത്തഷ്ടമിയ്ക്ക് തന്ത്രിമുഖ്യന്‍മാരായ ഭദ്രകാളി മററപ്പള്ളി മനയ്ക്കല്‍ ബ്രഹ്മശ്രീ നാരായണന്‍ നമ്പൂതിരിയുടെയും, കിഴക്കിനിയേടത്ത് മേക്കാട്ട് മനയ്ക്കല്‍ ബ്രഹ്മശ്രീ നാരായണന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തില്‍ കൊടിയേററുന്നു.

വൈക്കം : ചരിത്രപ്രസിദ്ധമായ അഷ്ടമി മഹോത്സവത്തിന് കൊടിയേറി. തന്ത്രിമുഖ്യന്‍മാരായ ഭദ്രകാളി മററപ്പള്ളി മനയ്ക്കല്‍ ബ്രഹ്മശ്രീ നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട്ട് മനയ്ക്കല്‍ ബ്രഹ്മശ്രീ നാരായണന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേററ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സി.പി രാമരാജ പ്രേമപ്രസാദ് കൊടിക്കീഴില്‍ ദീപം തെളിയിച്ചു. വൈക്കം എ.എസ്.പി ആര്‍.കറുപ്പസ്വാമി ഐ.പി.എസ് കലാമണ്ഡപങ്ങളിലെ ദീപപ്രകാശനം നിര്‍വഹിച്ചു. തുടര്‍ന്ന് ശ്രീബലി, രാത്രി ഒന്‍പതിന് കൊടിപ്പുറത്തുവിളക്ക്, വെടിക്കെട്ട് എന്നിവ നടന്നു.