Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊടിയേററ് അറിയിപ്പ് നടത്തി.
10/11/2016
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ കൊടിയേററ് അറിയിപ്പ്

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെ തൃക്കൊടിയേററിനുള്ള കൊടിയേററ് അറിയിപ്പ് നടത്തി. അവകാശി കിഴക്കിനേടത്ത് ശങ്കരന്‍ മൂസത് ദേവന്റെ നടക്കല്‍ നിന്നും അനുവാദം വാങ്ങി ആനപ്പുറത്തുപോയാണ് കൊടിയേററ് അറിയിപ്പ് നടത്തിയത്. വൈക്കത്തെ കൊടിയേററ് ഉദയനാപുരം, ഇണ്ടംതുരുത്തിമന, പെരുമ്പള്ളിയാഴത്തുമന എന്നിവിടങ്ങളിലും അറിയിച്ചു. അതാത് അവസരങ്ങളിലെ ഊരാഴ്മക്കാര്‍ ഉത്സവവിവരം ക്ഷേത്രഉടമസ്ഥരായ മററ് ഊരാഴ്മക്കാരെ അറിയിക്കുന്നതാണ് ആചാരം.