Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരിത്രപ്രസിദ്ധമായ അഷ്ടമി മഹോത്സവത്തിന് നാളെ കൊടിയേറും
09/11/2016

വൈക്കം: ചരിത്രപ്രസിദ്ധമായ അഷ്ടമി മഹോത്സവത്തിന് നാളെ കൊടിയേറും. രാവിലെ 6.45നും 8.45നും മദ്ധ്യേ തന്ത്രിമുഖ്യന്‍മാരായ ബ്രഹ്മശ്രീ നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട്ട് മനയ്ക്കല്‍ ബ്രഹ്മശ്രീ നാരായണന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേററ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സി.പി രാമരാജ പ്രേമപ്രസാദ് കൊടിക്കീഴില്‍ ദീപം തെളിയിക്കും. വൈക്കം എ.എസ്.പി ആര്‍.കറുപ്പസ്വാമി ഐ.പി.എസ് കലാമണ്ഡപങ്ങളിലെ ദീപപ്രകാശനം നിര്‍വഹിക്കും. രാവിലെ ഒന്‍പതിന് ശ്രീബലി, രാത്രി ഒന്‍പതിന് കൊടിപ്പുറത്തുവിളക്ക്, വെടിക്കെട്ട് എന്നിവ നടക്കും. സ്വരമണ്ഡപത്തില്‍ രാവിലെ അഞ്ച് മുതല്‍ ഏഴ് വരെ നാരായണീയ പാരായണം, ഒന്‍പതിന് സംഗീതകച്ചേരി, 10 മുതല്‍ 12 വരെ നാരായണീയ പാരായണം, ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ സംഗീത കച്ചേരി, മൂന്നിന് പുല്ലാങ്കുഴല്‍ കച്ചേരി, വൈകുന്നേരം നാലിന് ഭക്തിഗാനമഞ്ജരി, അഞ്ച് മുതല്‍ എട്ട് വരെ സംഗീതകച്ചേരി. കലാമണ്ഡപത്തില്‍ രാവിലെ അഞ്ചിന് ഭാഗവതപാരായണം, ആറിന് ശിവസ്തുതി, ഉച്ചക്ക് 12ന് ഭജന്‍സ്, വൈകുന്നേരം 5.30 മുതല്‍ ഏഴ് വരെ തിരുവാതിരകളി, ഏഴിന് ഭക്തിഗാനമേള എന്നിവ നടക്കും.

11ന് രാവിലെ എട്ടിന് ശ്രീബലി, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, രാത്രി ഒന്‍പതിന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ അഞ്ചിന് നാരായണീയപാരായണം, 11ന് സംഗീതാര്‍ച്ചന, ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് വരെ സംഗീതക്കച്ചേരി. കലാമണ്ഡപത്തില്‍ രാവിലെ അഞ്ചിന് ശിവപുരാണം, 11ന് ഭജന്‍സ്, വൈകുന്നേരം ആറ് മുതല്‍ 7.30 വരെ തിരുവാതിരകളി, 7.30ന് ഭക്തിഗാനമഞ്ജരി, രാത്രി 8.30ന് ശാസ്ത്രീയ നൃത്തസന്ധ്യ.

12ന് രാവിലെ എട്ടിന് ശ്രീബലി, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ആറിന് പൂത്താലംവരവ്, രാത്രി ഒന്‍പതിന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ അഞ്ചിന് നാരായണീയപാരായണം, ഉച്ചക്ക് 11 മുതല്‍ 1.15 വരെ സംഗീതക്കച്ചേരി, 1.15ന് വീണക്കച്ചേരി, രണ്ട് മുതല്‍ രാത്രി എട്ട് വരെ സംഗീതക്കച്ചേരി. കലാമണ്ഡപത്തില്‍ രാവിലെ അഞ്ച് മുതല്‍ എട്ട് വരെ ഭാഗവതപാരായണം, ഉച്ചക്ക് 12ന് ശിവപുരാണപാരായണം, വൈകുന്നേരം നാല് മുതല്‍ അഞ്ച് വരെ തിരുവാതിരകളി, ആറ് മുതല്‍ രാത്രി ഒന്‍പത് വരെ നൃത്തനൃത്യങ്ങള്‍, ഒന്‍പതിന് നടനസന്ധ്യ.

13ന് രാവിലെ എട്ടിന് ശ്രീബലി, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ആറിന് പൂത്താലംവരവ്, രാത്രി പത്തിന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ ആറ് മുതല്‍ എട്ട് വരെ നാരായണീയപാരായണം, 11 മുതല്‍ രാത്രി എട്ട് വരെ സംഗീതക്കച്ചേരി. കലാമണ്ഡപത്തില്‍ രാവിലെ അഞ്ചിന് ഭാഗവതപാരായണം, 11ന് ഭജന്‍സ്, ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ വൈകുന്നേരം അഞ്ച് വരെ തിരുവാതിരകളി എന്നിവ നടക്കും. ആറിന് ശബരിമല ശ്രീഅയ്യപ്പ സുപ്രഭാതം സമര്‍പ്പണവും സമാദരണസഭയും ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഏഴ് മുതല്‍ രാത്രി പത്ത് വരെ നൃത്തനൃത്യങ്ങള്‍.

14ന് രാവിലെ എട്ടിന് ശ്രീബലി, ഉച്ചക്ക് ഒന്നിന് ഉത്സവബലിദര്‍ശനം, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ആറ് മുതല്‍ പൂത്താലം വരവ്, രാത്രി പത്തിന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ ആറ് മുതല്‍ നാരായണീയ പാരായണം, 11 മുതല്‍ സംഗീതക്കച്ചേരി, ഉച്ചക്ക് 1.15ന് വയലിന്‍ കച്ചേരി, രണ്ട് മുതല്‍ രാത്രി എട്ട് വരെ സംഗീതകച്ചേരി. കലാമണ്ഡപത്തില്‍ രാവിലെ അഞ്ച് മുതല്‍ ഭാഗവതപാരായണം, 11ന് ഭജന്‍സ്, ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ വൈകുന്നേരം അഞ്ച് വരെ തിരുവാതിരകളി, ആറ് മുതല്‍ രാത്രി പത്ത് വരെ നൃത്തനൃത്യങ്ങള്‍.

15ന് രാവിലെ എട്ടിന് ശ്രീബലി, ഉച്ചക്ക് ഒന്നിന് ഉത്സവബലിദര്‍ശനം, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ആറിന് പൂത്താലംവരവ്, രാത്രി പത്തിന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ ആറ് മുതല്‍ എട്ട് വരെ നാരായണീയ പാരായണം, 11 മുതല്‍ രാത്രി എട്ട് വരെ സംഗീതക്കച്ചേരി. കലാമണ്ഡപത്തില്‍ രാവിലെ ആറ് മുതല്‍ എട്ട് വരെ ഭാഗവതപാരായണം, 11ന് ഭജന്‍സ്, ഉച്ചക്ക് ഒന്നിന് ഓട്ടന്‍തുള്ളല്‍, ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ വൈകുന്നേരം അഞ്ച് വരെ തിരുവാതിരകളി, ആറ് മുതല്‍ രാത്രി പത്ത് വരെ നൃത്തനൃത്യങ്ങള്‍.

16ന് രാവിലെ എട്ടിന് ശ്രീബലി, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ആറിന് പൂത്താലംവരവ്, രാത്രി 11ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്. സ്വരമണ്ഡപത്തില്‍ രാവിലെ ആറ് മുതല്‍ എട്ട് വരെ നാരായണീയ പാരായണം, 11ന് സംഗീതകച്ചേരി, 11.15ന് പുല്ലാങ്കുഴല്‍ കച്ചേരി, ഉച്ചക്ക് 12.30മുതല്‍ രാത്രി എട്ട് വരെ സംഗീതകച്ചേരി, ഉച്ചക്ക് 1.15ന് മൃദംഗലയവിന്യാസം. കലാമണ്ഡപത്തില്‍ രാവിലെ ആറ് മുതല്‍ എട്ട് വരെ ഭാഗവതപാരായണം, 11ന് ഭജന്‍സ്, 12ന് ഓട്ടന്‍തുള്ളല്‍, ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവാതിരകളി, വൈകുന്നേരം നാലിന് ഭക്തിഗാനമേള, ആറ് മുതല്‍ രാത്രി എട്ട് വരെ നൃത്തനൃത്യങ്ങള്‍, എട്ടിന് ചലച്ചിത്രതാരം കൃഷ്ണപ്രഭയും സംഘവും അവതരിപ്പിക്കുന്ന ആനന്ദനടനം, 9.30ന് പിന്നണിഗായിക വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനാമൃതം.

17ന് രാവിലെ എട്ടിന് ശ്രീബലി, ഉച്ചക്ക് ഒന്നിന് ഉത്സവബലിദര്‍ശനം, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ചോറ്റാനിക്കര വിജയന്‍ മാരാരും സംഘവും അവതിരിപ്പിക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം, വെളുപ്പിന് അഞ്ചിന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ ആറ് മുതല്‍ എട്ട് വരെ നാരായണീയ പാരായണം, 11 മുതല്‍ രാത്രി എട്ട് വരെ സംഗീതകച്ചേരി. കലാമണ്ഡപത്തില്‍ രാവിലെ അഞ്ച് മുതല്‍ എട്ട് വരെ ഭാഗവതപാരായണം, 11ന് ഭജന്‍സ്, ഉച്ചക്ക് രണ്ടിന് മെഗാ മെജസ്റ്റിക് ഫ്യൂഷന്‍, ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ വൈകുന്നേരം 4.30 വരെ തിരുവാതിരകളി, ആറ് മുതല്‍ രാത്രി പത്ത് വരെ നൃത്തനൃത്യങ്ങള്‍, രാത്രി ഒന്‍പതിന് കഥകളി.

18ന് രാവിലെ എട്ടിന് ഗജപൂജ, വൈകുന്നേരം നാലിന് ആനയൂട്ട്, 4.30ന് കാഴ്ചശ്രീബലി, കിഴക്കൂട്ട് അനിയന്‍ മാരാരും സംഘവും അവതരിപ്പിക്കുന്ന മേജര്‍സെറ്റ് പാഞ്ചാരിമേളം, വെളുപ്പിന് അഞ്ചിന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ ആറിന് നാരായണീയ പാരായണം, എട്ട് മുതല്‍ സംഗീതക്കച്ചേരി, ഉച്ചക്ക് രണ്ടിന് അഷ്ടപദിക്കച്ചേരി, മൂന്ന് മുതല്‍ രാത്രി എട്ട് വരെ സംഗീതക്കച്ചേരി. കലാമണ്ഡപത്തില്‍ രാവിലെ ആറ് മുതല്‍ ഭാഗവതപാരായണം, ഒന്‍പതിന് ഭജന്‍സ്, 11ന് ഗാനാമൃതം, ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ വൈകുന്നേരം അഞ്ച് വരെ തിരുവാതിരകളി, ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ നൃത്തനൃത്യങ്ങള്‍, ഒന്‍പതിന് കഥകളി.

19ന് രാവിലെ പത്തിന് ശ്രീബലി, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, രാത്രി 11ന് വലിയവിളക്ക്, പുലര്‍ച്ചെ ഒന്നിന് വെടിക്കെട്ട്. സ്വരമണ്പഡപത്തില്‍ രാവിലെ അഞ്ച് മുതല്‍ നാരായണീയ പാരായണം, എട്ടിന് സംഗീതക്കച്ചേരി, ഒന്‍പതിന് അഷ്ടപദിക്കച്ചേരി, ഉച്ചക്ക് ഒന്ന് മുതല്‍ വൈകുന്നേരം ഏഴ് വരെ സംഗീതക്കച്ചേരി. കലാമണ്ഡപത്തില്‍ രാവിലെ ആറിന് ഭാഗവതപാരായണം, എട്ടിന് നാമസങ്കീര്‍ത്തനലഹരി, വൈകുന്നേരം ആറിന് നൃത്തനൃത്യങ്ങള്‍, ഏഴിന് സംഗീതസദസ്സ്, രാത്രി ഒന്‍പതിന് ഭക്തിഗാനമേള.

20ന് രാവിലെ എട്ടിന് ശ്രീബലി, ഉച്ചക്ക് രണ്ടിന് ഉത്സവബലിദര്‍ശനം, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി (സേവ), രാത്രി 12ന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ ആറ് മുതല്‍ എട്ട് വരെ നാരായണീയ പാരായണം, ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് വരെ സംഗീതക്കച്ചേരി. കലാമണ്ഡപത്തില്‍ രാവിലെ ആറ് മുതല്‍ എട്ട് വരെ ഭാഗവതപാരായണം, ഉച്ചക്ക് രണ്ടിന് ഓട്ടന്‍തുള്ളല്‍, വൈകുന്നേരം നാലിന് ഫ്യൂഷന്‍ ഹിന്ദുസ്ഥാനി ജുഗല്‍ബന്ദി, ഏഴിന് നൃത്തക്കച്ചേരി, രാത്രി ഒന്‍പതിന് ഭക്തിഗാനമേള.

അഷ്ടമിദിനമായ 21ന് പുലര്‍ച്ചെ 4.30ന് അഷ്ടമിദര്‍ശനം, രാവിലെ 5.30ന് പഞ്ചരത്‌നകീര്‍ത്തനാലാപനം, ഏഴിന് മാനസജപലഹരി, ഒന്‍പതിന് നാഗസ്വരകച്ചേരി, ഉച്ചക്ക് ഒന്നിന് ഓട്ടന്‍തുള്ളല്‍, വൈകുന്നേരം നാലിന് സംഗീതക്കച്ചേരി, ആറിന് ഹിന്ദുമതകണ്‍വന്‍ഷന്‍ -ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ്, രാത്രി എട്ടിന് സംഗീതസദസ്സ്, 11ന് ഉദയനാപുരത്തപ്പന്റെ വരവ്, പുലര്‍ച്ചെ രണ്ടിന് അഷ്ടമി വിളക്ക്, വലിയ കാണിക്ക, വെടിക്കെട്ട്, 3.30ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്. 22ന് വൈകുന്നേരം ആറിന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി പത്തിന് കൂടിപ്പൂജവിളക്ക് (ഉദയനാപുരം ക്ഷേത്രത്തില്‍) എന്നിവ നടക്കും.