Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം പുന:സ്ഥാപിക്കുവാന്‍ അവസരം
09/11/2016

വൈക്കം: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി വിഹിതം അടക്കുകയും ശാരീരിക അവശതയും കയര്‍ തൊഴില്‍ രംഗത്തുണ്ടായിരുന്ന അസ്ഥിരതയും മൂലം വിഹിതം കുടിശ്ശിക വരുത്തി ക്ഷേമനിധി അംഗത്വം നഷ്ടപ്പെടുകയും അതു വഴി വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ധാരാളം തൊഴിലാളികള്‍ കയര്‍ വകുപ്പ് മന്ത്രി, ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ക്ക് അംഗത്വം പുന:സ്ഥാപിച്ചു കിട്ടുന്നതിനായി നിവേദനങ്ങള്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത തൊഴിലാളികളുടെ അംഗത്വം പുന:സ്ഥാപിക്കുവാന്‍ ഒക്‌ടോബര്‍ 25ന് ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചു. കുടിശ്ശിക കാലയളവും മാനദണ്ഡവും നോക്കാതെ എല്ലാ തൊഴിലാളികള്‍ക്കും പ്രയോജനം ലഭിക്കുന്ന തരത്തില്‍ മുഴുവന്‍ കുടിശ്ശികയും ഒററത്തവണയായി അടച്ച് അംഗത്വം പുതുക്കുവാന്‍ അവസരം നല്‍കുന്നു. കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ പുന:പ്രവേശന അപേക്ഷയും തൊഴില്‍ തെളിയിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെയോ വില്ലേജ് ഓഫീസറുടെയോ സര്‍ട്ടിഫിക്കററ് സഹിതം ബോര്‍ഡിന്റെ ബന്ധപ്പെട്ട ഓഫീസുകളില്‍ നേരിട്ടു ഹാജരായി ഡിസംബര്‍ 31 വരെ അംഗത്വം പുതുക്കാവുന്നതാണ്. അംശദായം കുടിശ്ശികയുള്ള 60 വയസ്സ് കഴിഞ്ഞ തൊഴിലാളികള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വിഹിതം അടയ്ക്കാവുന്നതാണ്. ബന്ധപ്പെട്ട മുഴുവന്‍ കയര്‍ തൊഴിലാളികളും ഈ അവസരം വിനിയോഗിക്കണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഗണേശന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി എം ഷാജി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.