Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ച് നടത്തി.
09/11/2016

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ടി.വി പുരം മണ്ഡലം കമ്മിററിയുടെ നേതൃത്വത്തില്‍ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. റോഡുകളിലെ വെള്ളക്കെട്ടുകള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും, അഷ്ടമി പ്രമാണിച്ച് മാത്രം നടത്തുന്ന കുഴിയടപ്പ് സമരം അവസാനിപ്പിച്ച് റോഡ് പൂര്‍ണമായി നന്നാക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ സമരം ഡി.സി.സി മുന്‍ജനറല്‍ സെക്രട്ടറി ബി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീരാജ് ഇരുമ്പുവേലില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.സി.സി എക്‌സി. അംഗം അഡ്വ. എ.സനീഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. എസ്.സാനു, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോണി സണ്ണി, ആര്‍.അനീഷ്, സിജു കൂട്ടുങ്കല്‍, ബ്രിജിലാല്‍, ടി.അനില്‍കുമാര്‍, ബീനാ മോഹനന്‍, രമാ ശിവദാസ്, വര്‍ഗീസ് പുത്തന്‍ചിറ, ജയറാം അമ്പാടി എന്നിവര്‍ പ്രസംഗിച്ചു.