Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്ടികജാതി വ്യവസായ എസ്റ്റേററ് സ്ഥിതി ചെയ്യുന്ന സ്ഥലം ചുററുമതില്‍ കെട്ടി സംരക്ഷിക്കണമെന്ന് ടി.വി പുരം പട്ടികജാതി സമിതി യോഗം
09/11/2016

വൈക്കം: ടി.വി പുരം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ അപ്പയ്ക്കല്‍ ഭാഗത്ത് പട്ടികജാതി വ്യവസായ എസ്റ്റേററ് സ്ഥിതി ചെയ്യുന്ന സ്ഥലം ചുററുമതില്‍ കെട്ടി സംരക്ഷിക്കണമെന്ന് ടി.വി പുരം പട്ടികജാതി സമിതി യോഗം ആവശ്യപ്പെട്ടു. 2012ല്‍ ചുററുമതില്‍ കെട്ടുന്നതിന് കരിങ്കല്‍കെട്ട് ബെയ്‌സ്‌മെന്റ് നിര്‍മിച്ചെങ്കിലും നാളിതുവരെയായി പഞ്ചായത്തില്‍ മാറിമാറിവന്ന ഭരണസമിതികള്‍ യാതൊരു തുടര്‍നടപടിയും സ്വീകരിച്ചില്ല. മാത്രമല്ല പ്രദേശത്ത് അനധികൃത കയ്യേററവും വ്യാപകമാണ്. ഈ സാഹചര്യത്തില്‍ ഇവിടെ കമ്മ്യൂണിററി ഹാള്‍ നിര്‍മിച്ച് സ്ഥലം ചുററുമതില്‍ കെട്ടി സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി.വി സുബീഷ്, വി.എസ് നാരായണന്‍, സന്തോഷ് ശിവന്‍, ബി.മുരളി, കെ.പി കൈലാസന്‍, എം.പി പ്രസാദ്, എന്നിവര്‍ പ്രസംഗിച്ചു.