Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വച്ഛഗ്രാമം ത്രിദിന റൂറല്‍ ക്യാമ്പ് സമാപിച്ചു.
08/11/2016
സ്വച്ഛഗ്രാമം റൂറല്‍ ക്യാമ്പിന്റെ ഭാഗമായി നടത്തിയ ആശുപത്രി ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് നിര്‍വഹിക്കുന്നു. ബിജൂ കണ്ണേഴന്‍, ഫാ. പോള്‍ ചിററിനപ്പിള്ളി, അഡ്വ. വി . വി സത്യന്‍ എന്നിവര്‍ സമീപം.

വൈക്കം: എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ കൊരട്ടി നൈപുണ്യ ബിസിനസ് സ്‌കൂളിലെ 31 എം ബി എ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സ്വച്ഛഗ്രാമം ത്രിദിന റൂറല്‍ ക്യാമ്പ് വൈക്കം താലൂക്ക് ആശുപത്രി ശുചീകരണ പ്രവര്‍ത്തനത്തോടെ സമാപിച്ചു.ആശുപത്രി ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എന്‍. അനില്‍ ബിശ്വാസ് നിര്‍വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. വി വി സത്യന്‍, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ബിജൂ കണ്ണേഴന്‍, വൈക്കം ഫൊറോനാ വികാരി ഫാ. പോള്‍ ചിററിനപ്പിള്ളി, സഹൃദയ പരിസ്ഥിതി വിഭാഗം മാനേജര്‍ ബിജൂ ജേക്കബ്, നൈപുണ്യ സ്‌കൂള്‍ അധ്യാപകരായ ജിതിന്‍ ബനഡിക്ട്, ഭുവനേശ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മൂന്നു ദിനങ്ങളിലായി നടത്തിയ റൂറല്‍ ക്യാമ്പില്‍ റോഡ് ശുചീകരണം, ശൗചാലയ നിര്‍മ്മാണ ശ്രമദാനം, സാമൂഹ്യ ആരോഗ്യ ബോധവത്കരണം തുടങ്ങിയവയും നടത്തി. സമാപന സമ്മേളനത്തില്‍ നൈപുണ്യ അസി. ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവള്ളി മുഖ്യ പ്രഭാഷണം നടത്തി. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി അധ്യക്ഷനായിരുന്നു.